ജിദ്ദ: ഇൗ വർഷം ഹജ്ജ് സേവനത്തിൽ പെങ്കടുത്ത തനിമ വളണ്ടിയർമാരെ ആദരിച്ചു. സുലൈമാനിയ ശബാബിയ ഹാളിൽ നടന്ന പരിപാടി സനാഇയ കാൾ ആൻറ് ഗൈഡൻസ് എക്സിക്യൂട്ടീവ് മേധാവി ശൈഖ് അബ്ദുല്ല സഹ്റാനി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനം മഹത്തരമാണെന്നും അതിലേറ്റവും ഉത്തമമാണ് ഹജ്ജ് സേവനമെന്നും ശൈഖ് അബ്ദുല്ല സഹ്റാനി പറഞ്ഞു. വളണ്ടിയർ സേവന രംഗത്ത് പ്രവർത്തിച്ചവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. തനിമ വെസ്റ്റേൺ മേഖല പ്രസിഡൻറ് എൻ.കെ അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ൈശഖ് ഫൈസൽ, ഡോ. നുഅ്മാൻ ബന്ദർ, ഉണ്ണീൻ മൗലവി (സനാഇയ കാൾ ആൻറ് ഗൈഡൻസ് മലയാളം വിഭാഗം) സി.കെ മുഹമ്മദ് നജീബ് എന്നിവർ സംസാരിച്ചു. ഹജ്ജ് വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ സി.എച്ച്.ബഷീർ, എ. നജ്മുദ്ദീൻ, മുനീർ, ഹസീബ് എന്നിവർ ശൈഖ് അബ്ദുല്ല സഹ്റാനി, ശൈഖ് ബാബ്കർ, ശാത്വീസഹ്റാനി, ഡോ. നുഅ്മാൻ ബന്ദർ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. ഹജ്ജ് സേവനങ്ങളുടെ പ്രസേൻറഷനും നടന്നു. അബൂത്വാഹിർ ഖിറാഅത്ത് നടത്തി. സഫറുല്ല മുല്ലോളി സ്വാഗതവും അബ്ദുൽ ശുക്കൂർ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.