ജുബൈൽ മലയാളി സമാജം ‘മൈൻഡ്സെറ്റ് മേക്ഓവർ’ സെമിനാർ സൈക്കോളജിസ്റ്റ് ജോയ്സി ജോൺസൻ നയിക്കുന്നു
ജുബൈൽ: ‘മൈൻഡ്സെറ്റ് മേക്ഓവർ - വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക’ എന്ന ശീർഷകത്തിൽ ജുബൈൽ മലയാളി സമാജം സ്പൈസ് റസ്റ്റാറന്റ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. കിംസ് ആശുപത്രിയിലെ പ്രശസ്ത സൈക്കോളജിസ്റ്റ് ജോയ്സി ജോൺസൻ പരിപാടി നയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.
സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു. ജുബൈൽ മലയാളി സമാജം വനിതാ ഘടകം രക്ഷാധികാരി സാറാ ബായി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.മനുഷ്യൻ ഇന്ന് നേരിടുന്ന വിവിധ തരം മാനസിക സമ്മർദങ്ങളെയും അതിന്റെ കാരണങ്ങളും പ്രതിവിധികളും സദസ്സിൽ ചർച്ച ചെയ്യപ്പെട്ടു. മാനസിക സമ്മർദം നേരിടുന്നവർക്കും ആരോടും തുറന്നുസംസാരിക്കാൻ കഴിയാത്തവർക്കും ശരിയായ ബോധവത്കരണവും മാനസിക പിന്തുണയും ആവശ്യമാണ്. വർധിച്ചുവരുന്ന ആത്മഹത്യകൾ ഉൾപ്പെടെ ലിംഗ-പ്രായ ഭേദമില്ലാതെ സമൂഹം നേരിടുന്ന വിവിധ മാനസിക പ്രശ്നങ്ങളെ കുറിച്ച് പരിപാടിയിൽ പങ്കെടുത്തവർ ഉത്കണ്ഠ അറിയിച്ചു. എൻ. സനിൽകുമാർ, ജയൻ തച്ചമ്പാറ, ഷംസുദ്ദീൻ പള്ളിയാളി, പി.കെ. നൗഷാദ്, ജോസഫ് മാമ്മൂടൻ, നസീർ തുണ്ടിൽ, ഷഫീക് താനൂർ, ശിഹാബ് മങ്ങാടൻ എന്നിവർ ആശംസകൾ അറിയിച്ചു. പുതുവർഷത്തെ വരവേൽക്കാൻ കലണ്ടർ പ്രകാശനവും നടന്നു.
ടേബിൾ കലണ്ടർ ഗൾഫ് ഏഷ്യ മാർക്കറ്റിങ് മാനേജർ നോബി മലയാളി സമാജം പ്രതിനിധികൾക്ക് കൈമാറി. കിംസ് ഹോസ്പിറ്റൽ ഡയറക്ടർ സാദിഖ് അലി, മാർക്കറ്റിങ് മാനേജർ സജീർ എന്നിവർ ചേർന്ന് ചുവർ കലണ്ടർ ജുബൈൽ മലയാളി സമാജം വനിത വിങ് പ്രവർത്തകർക്ക് കൈമാറി. ക്ലാസ് നയിച്ച ജോയ്സി ജോൺസൺ വനിതാവിങ് പ്രസിഡന്റ് ആഷാ ബൈജു, സെക്രട്ടറി നീതു രാജേഷ് എന്നിവർ ചേർന്നു ഫലകം നൽകി ആദരിച്ചു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ അധ്യക്ഷതവഹിച്ചു. മുബാറക് ഷാജഹാൻ, നീതു രാജേഷ് എന്നിവർ അവതാരകരായിരുന്നു. രക്ഷാധികാരികളായ മൂസ അറക്കൽ, ഷാജഹാൻ, വൈസ് പ്രസിഡൻറ് എബി ജോൺ ചെറുവക്കൽ, ഗിരീഷ്, കുമാർ, ഹാരിസ്, സുമോദ്, രാജേഷ്, സിനി സന്തോഷ്, ശാലിനി ദീപേഷ്, ബിനു ശരത്, ശരണ്യ ശരത്, ജിജി ലീനസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ ചക്കിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.