ഫയാസ് അലി (പ്രസി.), ആരിഫ് മുഹമ്മദ് ഖാൻ (സെക്ര.)
റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുലൈ ഇസ്ലാഹി സെന്ററിന് 2025-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫയാസ് അലി (പ്രസി.), ആരിഫ് മുഹമ്മദ് ഖാൻ (സെക്ര.), അക്ബർ അലി (ട്രഷ.), ഷംസീർ മുഹമ്മദ്, മുഹിയുദ്ദീൻ കണ്ണോല (വൈ. പ്രസി.), ഉബൈദ്, അബ്ദുറഹ്മാൻ, അബ്ദുല്ല (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
കേന്ദ്ര കൗൺസിലർമാരായി ആരിഫ് കക്കാട്, അക്ബർ അലി, ഉബൈദ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുജീബ് റഹ്മാൻ, ഷംസീർ, ഉബൈദ് (ക്യു.എച്ച്.എൽ.സി), അബ്ദുല്ല, അബ്ദുറഹ്മാൻ (ദഅവ), സിറാജുദ്ദീൻ, മുഹ്യുദ്ദീൻ, അബ്ദുനാസർ (നിച്ച് ഓഫ് ട്രൂത്ത്), നജ്മുദ്ദീൻ, റാഷിദ്, ഉമർ (പുണ്യം), ആരിഫ് കക്കാട്, ഷാജി (ക്രിയേറ്റിവ് ഫോറം), നിസാമുദ്ദീൻ, മുഹമ്മദ് ആഖിഫ്, നാസിഹ് (യൂത്ത് വിങ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി കൺവീനർ ജഅഫർ പൊന്നാനി, ക്വു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.