യാംബു: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ യാംബു പ്രിയദർശിനി കൾച്ചറൽ സെന്റർ അനുശോചിച്ചു.
കേരളത്തിലെ കോൺഗ്രസ് സംഘടനക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയിട്ടുള്ള നേതാവായിരുന്നു അദ്ദേഹമെന്നും കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന മുസ്തഫ പാർട്ടിയിലെ തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ യാംബു പ്രിയദർശിനി കൾച്ചറൽ സെന്റർ ആദരാജ്ഞലികൾ അറിയിക്കുന്നതായും ചെയർമാൻ മുജീബ് പൂവച്ചൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.