തീവ്രവാദത്തിന് ധനസഹായം തടയൽ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: തീവ്രവാദത്തിന് ധനസഹായം തടയൽ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. തിങ്കളാഴ്ച ചേര്‍ന്ന സൗദി ശൂറ കൗണ്‍സില്‍ നിയമത്തിന് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ്   അല്‍അവ്വാദ് വിശദീകരിച്ചു. തീവ്രവാദ കുറ്റകൃത്യങ്ങള്‍ തടയുക, തീവ്രവാദത്തിന് ധനസഹായം തടയുക  എന്നിവയാണ്​ ലക്ഷ്യം. ഇൗ വകുപ്പിൽപെട്ട  11 യമന്‍ പൗരന്മാരെയും രണ്ട് സ്ഥാപനങ്ങളെയും കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും മന്ത്രിസഭ ശരിവെച്ചു. തീവ്രവാദത്തെ ചെറുക്കുന്നതില്‍ സൗദി എന്നും മുന്‍നിരയിലുണ്ടാവുമെന്ന് മന്ത്രിസഭ ആവര്‍ത്തിച്ചു. ഐക്യരാഷ്​ട്ര സഭയുടെ തീവ്രവാദ നിര്‍മാര്‍ജന സംരംഭത്തിലും സൗദി ശ്രദ്ധേയമായ പങ്കാളിത്തമാണ് വഹിക്കുന്നത്. 

ഇറാഖ്​^സൗദി അതിർത്തി നഗരമായ അറാറില്‍ പുതിയ കവാടം തുറക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇറാഖുമായി കഴിഞ്ഞ ദിവസമുണ്ടായ സഹകരണ കരാറി​​െൻറയും വിമാന സര്‍വീസ് പുനരാരംഭിച്ചതി​​െൻറയും തുടര്‍ച്ച എന്ന നിലക്കാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരമാർഗമുള്ള സഞ്ചാരം സുഗമമാക്കുന്നതിന് പുതിയ കവാടം തുറക്കുന്നത്. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആനെയാണ് മന്ത്രിസഭ ഈ നടപടികളുടെ ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യ, വ്യവസായ ബന്ധം ശക്തിപ്പെടാനും പുതിയ കവാടം ഉപകരിക്കും. 

റഷ്യയുമായി ഊർജ മേഖലയില്‍ പുതിയ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.  ഊർജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കുക. സൗദി-റഷ്യ സഹകരണത്തില്‍ നിര്‍മിക്കുന്ന ഊർജ ആവശ്യത്തിനുള്ള ആണവ നിലയങ്ങളും പദ്ധതിയുടെ ഭാഗമായിരിക്കും.

Tags:    
News Summary - Terrorism-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.