ജിദ്ദ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്റെ വിജയത്തിൽ ജിദ്ദയിലെ ടീം പുണർതം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
'ടീം സൗദിക്കൊപ്പം പുണർതം' എന്ന പേരിൽ നടന്ന പരിപാടി അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. അന്നം തരുന്ന നാടിനോടുള്ള സ്നേഹപ്രകടനമായി സംഘടിപ്പിച്ച പരിപാടിയിൽ ജിദ്ദയിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തു.
ഷിബു തിരുവനന്തപുരം, അബ്ദുല്ല മുക്കണ്ണി, ഉണ്ണി തെക്കേടത്ത്, കബീർ കൊണ്ടോട്ടി, ബാദുഷ, റാഫി ബീമാപള്ളി, റഷീദ് വാഴക്കാട്, ഗഫൂർ ചാലിൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനസന്ധ്യയിൽ കൈരളി പട്ടുറുമാൽ ഫെയിം അനീഷ് തിരൂർ, ഫർസാന യാസർ, റഷീദ് ഒഴുകൂർ, ശറഫു ബാപ്പുട്ടി, ഫെമി, റഹീം കാക്കൂർ, മുബാറക്ക് വാഴക്കാട്, ബഷീർ മമ്പാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സി.എം. അഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഷറഫു കൊണ്ടോട്ടി, അബ്ദുറഹീം മേക്കമണ്ണിൽ, അഷ്റഫ് നാണി, അഷ്റഫ് കാലിക്കറ്റ് എന്നിവർ നിയന്ത്രിച്ചു. അഷ്റഫ് ചുക്കൻ സ്വാഗതവും നാസർ കോഴിത്തൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.