പ്രവാസി ഈദ് കപ്പ് 2025 വിന്നേഴ്സ്
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് കപ്പ് 2025 ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസങ്ങളായി 12 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണമെന്റിൽ ടീം ദഹിയ ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹൈനസ് ഡെവലപ്മെന്റും ടീം ദഹിയയും മുഴുവൻ സമയവും പൈനാൽറ്റിയിലും സമനില പാലിച്ചപ്പോൾ ടോസിലൂടെ വിജയിയെ തീരുമാനിച്ചു.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൽസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. നിയാസ്, ബാസിൽ, അൻസാർ എന്നിവരെ ടോപ്സ്കോററായും ഇംത്യാസിനെ ബെസ്റ്റ് കീപ്പറായും തെരഞ്ഞെടുത്തു. ഇംപക്സ് നൽകിയ 43 ഇഞ്ച് ടി.വി ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായ നിയാസ് കരസ്ഥമാക്കി.
ക്ലോസിങ് സെറിമണി പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. സമാപന ദിവസം മലർവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
റണ്ണേഴ്സ് അപ് ടീമുകൾ
ടൂർണമെന്റുമായി സഹകരിച്ച എല്ലാവർക്കും ടൂർണമെൻറ് കമ്മിറ്റി കൺവീനർ സുനീർ അസിസ്റ്റൻറ് കൺവീനർ ആരിഫലി, പ്രവാസി ഖോബാർ റീജനൽ പ്രസിഡന്റ് ഖലീലുറഹ്മാൻ എന്നിവർ നന്ദി അറിയിച്ചു. ഷെജീർ തൂണേരി, ജംഷീർ അൽ മുഹമ്മദ്, ബ്രയാൻ, സാബിക്, ഷിബിൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.