'തവക്കല്‍നാ' ആപ് ഒരേസമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല

ജിദ്ദ: രാജ്യത്ത് ഇനി തവക്കല്‍നാ ആപ് ഒരേസമയം രണ്ടു ഫോണില്‍ പ്രവര്‍ത്തിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടാമത്തെ ഫോണില്‍ തവക്കല്‍നാ ഉപയോഗിക്കാം. ഇതിനായി രജിസ്​റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന് മുന്നോടിയായി ആദ്യത്തെ ഫോണില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യണം.രാജ്യത്തുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന ആപ്പാണ് തവക്കല്‍ന.

അത്യാവശ്യ ഘട്ടങ്ങളില്‍ രണ്ടാമത്തെ ഫോണില്‍ തവക്കല്‍നാ ഉപയോഗിക്കാം. ഇതിനായി രജിസ്​റ്റര്‍ ചെയ്ത ഫോണില്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിന് മുന്നോടിയായി ആദ്യത്തെ ഫോണില്‍ നിന്നും സൈന്‍ ഔട്ട് ചെയ്യുകയും വേണം. ഫോണ്‍ നമ്പറില്ലാത്ത ഫോണിലും ഇത്തരത്തില്‍ തവക്കല്‍നാ ഉപയോഗിക്കാം. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ തവക്കല്‍നാ തുറക്കാനാകാതെ വന്നാല്‍ വീണ്ടും ഒ.ടി.പി ലഭിക്കാന്‍ രജിസ്​റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ തന്നെ വേണം. വി.പി.എന്‍ ഉപയോഗിക്കുന്നവരുടെ ഫോണിലും ഈ ആപ്​ പ്രവര്‍ത്തിക്കില്ലെന്ന് ആപ് ഡവലപ്പേഴ്‌സ് വ്യക്തമാക്കി.

ആപ്പിലെ ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാനാണ് വി.പി.എന്‍ ഉപയോഗിക്കുന്ന സമയത്ത് തവക്കല്‍നാ പ്രവര്‍ത്തിക്കാത്തത്. മുന്‍കൂര്‍ അനുമതിയില്ലാതെ വി.പി.എന്‍ ഉപയോഗിക്കുന്നത് സൗദിയിൽ നിയമവിരുദ്ധമാണ്. അസ്വാഭാവികവും നിയമ വിരുദ്ധവുമായി വി.പി.എന്‍ ഉപയോഗിക്കുന്നവരില്‍ നിന്നും മൊബൈല്‍ സേവനദാതാക്കള്‍ വിവരങ്ങളെടുക്കാറുണ്ട്. നിയമവിരുദ്ധ നടപടി പൊലീസിലേക്ക് കൈമാറുകയും ചെയ്യും.

Tags:    
News Summary - Tawakkalna (Covid-19 KSA) Apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.