റിയാദ്: ഈജിപ്ഷ്യൻ സംസ്കാരത്തിെൻറയും തനത് രുചികളുടെയും വിരുന്നൊരുക്കിക്കൊണ്ട് സൗദി അറേബ്യയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഫെസ്റ്റിന് തുടക്കമായി. റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സൗദിയിലെ ഈജിപ്ഷ്യൻ അംബാസഡർ ഇഹാബ് അബു സ്രെയ് ഫെസ്റ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഫെസ്റ്റിെൻറ ഭാഗമായി ഈജിപ്ഷ്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, നേരിട്ട് ഇറക്കുമതി ചെയ്ത ഫ്രെഷ് പഴം-പച്ചക്കറികൾ, ഈജിപ്തിെൻറ പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേകം സ്റ്റാളുകൾ എന്നിവ അംബാസഡർ സന്ദർശിച്ചു. ആട്രിയത്തിൽ സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഈജിപ്തിെൻറ പരമ്പരാഗത ‘തനൂറ’ നൃത്തവും അരങ്ങേറി. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി പിരമിഡ് മാതൃകയിൽ തയാറാക്കിയ ഭീമൻ കേക്ക് ചടങ്ങിൽ അംബാസഡർ മുറിച്ചു.
ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം ഫെസ്റ്റിവലുകൾ സഹായിക്കുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. ഇതിനായി മുൻകൈയെടുത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച അദ്ദേഹം, ഗുണനിലവാരമുള്ള ഈജിപ്ഷ്യൻ ഉൽപ്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ഏറ്റവും മികച്ച അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും തനത് രുചിക്കൂട്ടുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ലുലുവിെൻറ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ തനത് ഉൽപ്പന്നങ്ങളും സംസ്കാരവും സൗദിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി ലുലു തുടർച്ചയായി സംഘടിപ്പിച്ചുപോരുന്ന ഇത്തരം വേറിട്ട ഫെസ്റ്റിവലുകൾക്ക് മുമ്പും വലിയ ജനശ്രദ്ധയും പ്രശംസയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.