ജിദ്ദ: ‘നവകേരള നിർമിതിക്കായി, കോർത്ത കയ്യഴിയാതെ’ കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് തനിമ ജിദ്ദ സൗത്ത് സോൺ സ്നേഹ സമ്മേളനം സംഘടിപ്പിച്ചു. ശറഫിയ ഇംമ്പാല ഗാർഡൻ ഹാളിൽ നടന്ന പരിപാടിയിൽ സൗത്ത് സോൺ പ്രസിഡൻറ് എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.കെ. ശമീം ഇസ്സുദ്ദീൻ വിഷയമവതരിച്ചു. കേരളത്തിലെ വികസന നയം താളം തെറ്റിയതാണെന്ന ഒാർമപ്പെടുത്തലും മുന്നറിയിപ്പുമാണ് പ്രളയമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കൂടിയാണിത്. പരസ്പരം അറിയാനും കൈകോർത്തുപിടിക്കാനും ആളുകൾ ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ല മുക്കണ്ണി, മിർസാ ശരീഫ്, ഉണ്ണീൻ മൗലവി (സനാഇയ കാൾ ആൻറ് ഗൈഡൻസ് മലയാള വിഭാഗം മേധാവി), ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് പി. ഷംസുദ്ദീൻ, വേണുഗോപാൽ (മാനവീയം), സി.എച്ച്. റാഷിദ് (യൂത്ത് ഇന്ത്യ) ഷിജി രാജീവ്, റുക്സാന മൂസ (തനിമ വനിത വിഭാഗം) എന്നിവർ ആശംസ നേർന്നു.
സി.കെ മുഹമ്മദ് നജീബ് സമാപന പ്രസംഗം നടത്തി. മിർസാ ശരീഫ്, ഗോപാല കൃഷ്ണൻ, ബഷീർ മമ്പാട് എന്നിവർ ഗാനവും സൈഫുദ്ദീൻ കവിതയും അവതരിപ്പിച്ചു. ഡോക്യൂമെൻററി പ്രദർശനവും നടന്നു. ചെറുകഥ മത്സര വിജയികളെ ശിഹാബുദ്ദീൻ കരുവാരകുണ്ട് അനുമോദിച്ചു. മൊബൈൽ ഷോർട്ട് ഫിലിം മത്സര വിജയി മുസ്തഫ തോളൂർ സംസാരിച്ചു. കാമ്പയിനോടനുബന്ധിച്ച് അക്ഷരം വായന വേദി നടത്തിയ ചെറുകഥാ മത്സര വിജയികൾക്ക് എ. നജ്മുദ്ദീൻ, മലർവാടി കിഡ്സ് വിഭാഗം പെയിൻറിങ് മത്സര വിജയികൾക്ക് ഇ.എസ് അബ്ദുൽ സലാം, ഡ്രോയിങ് സബ് ജൂനീയർ വിജയികൾക്ക് വി. സഫറുല്ലാഹ്, പെയിൻറിങ് ജൂനിയർ മത്സര വിജയികൾക്ക് കെ.എം. അബ്ദുൽ റഹീം, സ്റ്റുഡൻസ് ഇന്ത്യക്ക് കീഴിൽ നടത്തിയ പ്രസേൻറഷൻ മത്സര വിജയികൾക്ക് എ. മൂസ കണ്ണൂർ, മൊബൈൽ ഷോർട്ട് ഫിലിം മത്സര വിജയികൾക്ക് അബ്ദുൽ റസാഖ് മാസ്റ്റർ, പോസ്റ്റർ നിർമാണ മത്സരവിജയികൾക്ക് സലീന മുസാഫിർ, അടിക്കുറിപ്പ് മത്സര വിജയിക്ക് റജിയ വീരാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.വി. അബ്ദുലത്തീഫ് ഖുർആൻ പാരായണം നടത്തി. അബ്ദുറഹ്മാൻ തുറക്കൽ സ്വാഗതവും പി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.