ഫിദ സലീം, ടി.കെ രഹ്‌ന, മാജിദ അനീസ്
ജിദ്ദ: റമദാനിൽ 'വിജയമാണ് റമദാൻ' എന്ന ശീർഷകത്തിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ ക്വിസിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. ഫിദ സലീം (യാംബു), ടി.കെ രഹ്‌ന (ജിദ്ദ), മാജിദ അനീസ് (ജിദ്ദ ) എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. വിശുദ്ധ ഖുർആനിലെ 'സൂറത്തുന്നൂർ' ആസ്പദമാക്കിയാണ് രണ്ട് ഘട്ടങ്ങളിലായി വിജ്ഞാന മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിനു മുന്നോടിയായി ഖുർആൻ പാഠ ഭാഗങ്ങളും ഓഡിയോ, വീഡിയോ ക്ലാസുകളും നൽകിയിരുന്നു. ഓൺ ലൈൻ ആയി നടന്ന പ്രാഥമിക മത്സരത്തിൽ ജിദ്ദ, യാംബു, തബൂക്ക്, മക്ക, മദീന, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം പേർ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത മുപ്പതോളം പേരിൽനിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്.
മത്സരത്തിൽ അബ്ദു സുബ്ഹാൻ അബ്ബാസ് അവതാരക നായിരുന്നു. ഉമർ ഫാറൂഖ് സ്വാഗതം പറഞ്ഞു. പ്രൊവിൻസ് പ്രസിഡണ്ട് ഫസൽ മൂഹമ്മദ് സമാപന പ്രസംഗം നിർവഹിച്ചു. ഖുർആൻ അവതരിച്ച വിശുദ്ധ മാസത്തിൽ ഒരു അധ്യായം പൂർണമായി പഠിക്കാനും ജീവിതത്തിൽ അവ പകർത്താനുമുള്ള നല്ല അവസരമായിട്ടാണ് ഖുർആൻ പ്രശ്നോത്തരി തനിമ പ്രത്യേകമായി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമാൻ ഖിറാഅത്ത് നടത്തി. സനോജ് അലി, അജ്മൽ അബ്ദുൽ ഗഫൂർ, കെ.കെ നിസാർ എന്നിവർ മത്സര പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.