സ്പോൺസർ അഭയ കേന്ദ്രത്തിൽ ഉപേക്ഷിച്ച തമിഴ്നാട്ടുകാരി നാടണഞ്ഞു

ദമ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച തമിഴ്നാട്​ സ്വദേശിനിയായ വീട്ടുജോലിക്കാരി നാടണഞ്ഞു. നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെയാണ്​ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങാനായത്​. തമിഴ്നാട് തിരുവണ്ണാമലൈ ഇടത്താനൂർ സ്വദേശിനിയായ സുബ്ബരായൻ അല്ലാമലാണ് അഭയകേന്ദ്രത്തിൽ മൂന്നു മാസം കഴിഞ്ഞത്​.

രണ്ട്​ വർഷം മുമ്പാണ് അല്ലാമൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കെത്തിയത്. ആദ്യത്തെ രണ്ടുമാസം കഴിഞ്ഞപ്പോൾ സ്പോൺസർ അല്ലാമലിനെ മറ്റൊരു വീട്ടിൽ ജോലിക്ക്​ അയച്ചു. ആ വീട്ടിൽ രണ്ടുവർഷം ജോലി ചെയ്തു. എന്നാൽ പുതിയ സ്പോൺസർ ഇഖാമ എടുത്ത്​ കൊടുത്തില്ല.

നാട്ടിലേക്ക്​ തിരിച്ചയക്കാൻ അല്ലാമൽ ആവശ്യപ്പെട്ടപ്പോഴാണ്​ അഭയകേന്ദ്രത്തിൽ കൊണ്ടാക്കിയത്​. ഇഖാമ ഇല്ലാത്തതിനാൽ എക്സിറ്റ് അടിക്കാൻ നിയമപരമായി കഴിയില്ലായിരുന്നു. ഇത്​ മറികടക്കാനാണ്​ സ്പോൺസർ ഇൗ വഴി കണ്ടെത്തിയത്​.

വനിതാ അഭയകേന്ദ്രത്തിലെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് അല്ലാമൽ സഹായം അഭ്യർഥിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന്​ ഔട്ട്പാസ്​ എടുത്തു നൽകുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ്​ അടിച്ചു നൽകുകയും ചെയ്തു. ജുബൈലിലെ തമിഴ് സാമൂഹിക പ്രവർത്തനായ അഹമ്മദ് യാസിൻ അല്ലാമലിന് വിമാനടിക്കറ്റ് നൽകി.

Tags:    
News Summary - Tamilnadu Woman Reach to Home -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.