നിലാഫര്‍ നിഷ

സൗദിയിൽ ഉംറ കഴിഞ്ഞ് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് യുവതി മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

റിയാദ്: ഉംറ നിർവഹിച്ചു റിയാദിലേക്ക് മടങ്ങിയ തമിഴ് കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു യുവതി മരിച്ചു. കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു.

തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ നദീര്‍ അലിയുടെ ഭാര്യ നിലാഫര്‍ നിഷ (40) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന നദീര്‍ അലി, മക്കളും ബന്ധുക്കളുമായ സാറ സുല്‍ത്താന്‍, അഹമദ് അസ്‌ലം, ശാഹ്‌നാജ് അഫ്രീന്‍, അബ്ദുറഹ്‌മത്ത് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയിലും പിന്നീട് റിയാദ് ബദീഅ കിങ് സല്‍മാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ അല്‍റുവൈദയിലാണ് അപകടം നടന്നത്.

ഉംറ കഴിഞ്ഞ് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ അല്‍റുവൈദയില്‍ നിയന്ത്രണം വിട്ട് പലപ്രാവശ്യം മറിഞ്ഞാണ് അപകടമുണ്ടായത്. റെഡ്ക്രസന്റാണ് ര്ക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലാഫറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തമിഴ് സംഘം സാമൂഹിക പ്രവര്‍ത്തകനായ ജമാല്‍ സേട്ട് രംഗത്തുണ്ട്.

Tags:    
News Summary - Tamil woman dies after car overturns in Saudi Arabia Four people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.