Posted On
date_range Updated On
date_range തമിഴ്‌നാട് സ്വദേശി ജുബൈലിൽ കുഴഞ്ഞുവീണ് മരിച്ചു
ജുബൈൽ: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മുഹമ്മദ് ജമാൽ മുഹമ്മദ് (61) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ റഹ്മാനിയ ഹോട്ടലിന് സമീപമുള്ള ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിലുള്ള ജമാൽ, നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങുന്നതിനായുള്ള നിയമനടപടികൾ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.