ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു

ത്വാഇഫ്: ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു. സൗദി കാമൽ ഫെഡറേഷൻ പ്രസിഡൻറ്​ അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്​ദുൽ അസീസ് ആണ് 2019 മധ്യത്തിൽ ഒട്ടകരൂപം രാജ്യത്തിന് സമർപ്പിച്ചത്. ഇതോടെ ഈ ഗണത്തിലെ ലോകത്തിലെ ഏറ്റവും വലിയ സ്തൂപമായി ഒട്ടകരൂപം മാറി. ത്വാഇഫിലെ ഒട്ടക ഗ്രാമം എന്നറിയപ്പെടുന്ന കിങ് ഫൈസൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന 10 മീറ്റർ വീതിയും 4.65 മീറ്റർ ഉയരമുള്ള ഒട്ടക പ്രതിരൂപം ഉരുക്കി​െൻറ അടിത്തറയിലാണ് നിർമിച്ചിരിക്കുന്നത്.




 


ജ്യാമിതീയ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ സ്തൂപത്തിനുള്ളിൽ 51,000 വൈദ്യുത വിളക്കുകൾ ആണ് പ്രകാശിക്കുന്നത്. കലാപരമായ മൂല്യം കണക്കിലെടുത്ത് സൗദിക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന സ്ഥലമായി ഈ സ്തൂപം ഇതിനോടകം മാറിയിട്ടുണ്ട്. 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന ഒട്ടകങ്ങളുടെ സാംസ്കാരിക പ്രാധാന്യം ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​​െൻറ രക്ഷാകർതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഈ ഒട്ടകരൂപം.

നേരത്തെ രാജ്യത്തെ 787 റൗണ്ടുകളിൽ മത്സരിച്ച 11,186 ഒട്ടകങ്ങളുടെ ഗിന്നസ് റെക്കോർഡിന് അർഹമായ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക കായികമേളയായ ഫെസ്​റ്റിവലി​െൻറ ആദ്യ പതിപ്പിന് ശേഷം കിരീടാവകാശി ഒട്ടകമേളയിൽ പ്രഖ്യാപിച്ച രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണ് ഒട്ടക പ്രതിരൂപം.

Tags:    
News Summary - Taif hosts worlds largest camel replica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.