തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിലെ പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മ ഓച്ചിറ കലാകേന്ദ്രം ‘ഓണം ഫെസ്റ്റ്’ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തും. ആഗസ്റ്റ് 28ന് തബൂക്കിലെ മദീന റോഡിൽ സ്ഥിതിചെയ്യുന്ന വി.എൽ.എസ് റിസോർട്ട് ആൻഡ് അറീനയിൽ രാത്രി ഒമ്പതോടെ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന കമ്മിറ്റിയംഗം ഇസ്മാഈൽ പുള്ളാട്ടിന്റെ ‘ചില്ലിട്ട മുറികൾ’ എന്ന നോവലിന്റെ സൗദിതല പ്രകാശനം ചടങ്ങിൽ നിർവഹിക്കും. പ്രശസ്ത ഗായകനും ആൽബം നിർമാതാവുമായ കൊല്ലം ഷാഫിയും ടീമും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ അരങ്ങേറും. തബൂക്കിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ വടംവലി മത്സരവും നടക്കും.
ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മക്ബൂൽ ആലുങ്ങൽ, സൗദി മലയാളി സമാജം പ്രധിനിധികൾ, ഇ.പി.എം മീഡിയ പ്രതിനിധികൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും. ഷാജഹാൻ കുളത്തൂപ്പുഴ, യൂസുഫ് വളാഞ്ചേരി, ഇസ്മാഈൽ പുള്ളാട്ട്, ജാബിർ ചെറൂപ്പ, ഹാഷിം ക്ലാപ്പന, സൻഹീർ വയനാട്, റിജാസ് കുറ്റിയാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.