ജെബിൻ സാബിഖിനുള്ള സ്വാൻ ഉപഹാരം പ്രസിഡന്റ് ഹംസ കീടക്കല്ലൻ കൈമാറുന്നു
ജിദ്ദ: കഴിഞ്ഞ മാസം നിയോ ജിദ്ദ നിലമ്പൂർ കൂട്ടായ്മ നടത്തിയ വടംവലി മത്സരത്തിന്റെ സമ്മാന കൂപ്പണുകൾ കൂടുതൽ ചെലവഴിച്ച് കലക്ഷൻ കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ച നിലമ്പൂർ മുനിസിപ്പൽ ജിദ്ദ കൂട്ടായ്മയുടെ (സ്വാൻ) അംഗമായ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി കുരിക്കൾ ജെസിൻ സാബിക്കിന് സൗദി വെസ്റ്റേൻ ഏരിയ അസോസിയേഷൻ ഫോർ നിലമ്പൂർ (സ്വാൻ) സ്നോഹോപഹാരം നൽകി ആദരിച്ചു.
ശറഫിയ്യ അൽ റയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് സംഗമം സ്വാൻ ചെയർമാൻ പി.സി.എ റഹ്മാൻ ഇണ്ണി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ (ബാപ്പുട്ടി) അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ഹംസ കീടക്കല്ലൻ ഉപഹാരം നൽകി. റഫീഖ് ചെമ്പൻ, സമീർ കല്ലായ്, ജിഷാർ അണക്കായ്, എം. ഷാജി, പി.എം ജാബിർ, ഗഫൂർ കല്ലായ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷബീർ കല്ലായ് സ്വാഗതവും ട്രഷറർ അമീൻ ഇസ്ലാഹി നന്ദിയും പറഞ്ഞു. വി.കെ സമീർ, പി. ജാവിദ്, ആഷിഖ് കല്ലായ്, സാമ്പു റയാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.