??????? ???? ?????? ???????????

സ്വദേശിവത്​കരണം: ആദ്യദിനം കടകൾ അടഞ്ഞുകിടന്നു

റിയാദ്​: വ്യാപാര മേഖലയിൽ സ്വദേശിവത്​കരണനിയമം പ്രാബല്യത്തിലായ ചൊവ്വാഴ്​ച സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വിദേശികൾ ജോലിചെയ്യുന്ന ടെക്​സ്​റ്റൈൽ^റെഡിമെയ്​ഡ്​, പാത്ര കടകൾ ഉൾപെടെ സ്​ഥാപനങ്ങൾ അടഞ്ഞു കിടന്നു. റിയാദ്​, ദമ്മാം, ജിദ്ദ എന്നീ പ്രധാന നഗരങ്ങൾക്ക്​ പുറമെ വിവിധ പ്രവിശ്യകളിലെ പട്ടണങ്ങളിലും സമാനമായിരുന്നു അവസ്​ഥ. 12 വ്യാപാര മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവത്​കരണത്തി​​െൻറ ആദ്യഘട്ടത്തിനാണ്​ ചൊവ്വാഴ്​ച തുടക്കമായത്​. പുരുഷൻമാരു​ടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, റെഡിമെയ്​ഡ്​ ​, സ്​പോർട്​സ്​ വെയർ, യൂണിഫോമുകൾ, സ്​ത്രീകളുടെ വസ്​ത്രങ്ങൾ, സൗന്ദര്യ വർധകവസ്​തുക്കൾ, പാദരക്ഷകൾ, തൂകൽ ഉൽപന്നങ്ങൾ തുടങ്ങിയ ഇനങ്ങൾ വിൽക്കുന്ന കടകളിലും വാഹന ഷോറൂമുകളിലും ഫർണിച്ചർ, ഹോം അപ്ലയൻസസ്​ കടകളിലും ആണ്​ ആദ്യഘട്ടത്തിൽ എഴുപത്​ ശതമാനം സ്വദേശിവത്​കരണം നടപ്പിലായത്​. ചെറുകിട സ്​ഥാപനങ്ങൾ മിക്കവയും പൂർണമായും അടഞ്ഞു കിടന്നു. വിദേശികളുടെ വലിയ വ്യാപാര കേന്ദ്രമായ റിയാദ്​ ബത്​ഹയിലും , ദമ്മാമിലെ സീക്കോയിലും കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുകിടന്നു.


അതേസമയം, ജിദ്ദയിലെ മലയാളികളുടെ പ്രധാന വ്യാപാരമേഖലയായ ശറഫിയ്യയിൽ പുതിയഘട്ടം സ്വദേശിവത്​കരണം നേരിട്ട്​ ബാധിക്കുന്നവയിൽപെടുന്ന ഏതാനും കടകൾ ഒഴികെ മിക്ക സ്​ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഒ​േട്ടറെ സ്​ഥാപനങ്ങൾ വൻ​ ഇളവ്​, വിറ്റഴിക്കൽ മേളകൾ ആരംഭിച്ചിട്ടുണ്ട്​. പതിവിലും കവിഞ്ഞ ഇളവുകൾ നൽകി സ്​റ്റോക്കുകൾ പരമാവധി വിറ്റുതീർക്കാനാണ്​ ശ്രമം. എന്നാൽ നൂറ്​ കണക്കിന്​ വിദേശവ്യാപാരികളും തൊഴിലാളികളുമുള്ള പൈതൃക നഗരമായ ജിദ്ദ ബലദിൽ വലിയ ആശങ്കയിലാണ്​ കച്ചവടക്കാർ. ജുബൈൽ മേഖലയിൽ കർശന പരിശാധനയായിരുന്നു ആദ്യ ദിനം തന്നെ. അബഹയിലെ ഖമീസ്​ മുശൈത്തിലും മലയാളികളുൾപെടെ വിദേശികൾ നടത്തുന്ന കച്ചവട സ്​ഥാപനങ്ങൾ അടഞ്ഞു കിടന്നു. യാമ്പു വ്യവസായ നഗരിയിലും കടകൾ തുറന്നില്ല.

Tags:    
News Summary - swadeshivathkaranam-kadakal pooti-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.