ആറുമണിക്കൂർ ശസ്​ത്രക്രിയ; തൊഴിലാളിയുടെ അറ്റുപോയ കൈ ​തുന്നിച്ചേർത്തു

ദമ്മാം: ​േജാലിക്കിടെ ഉണ്ടായ അത്യാഹിതത്തിൽ അറ്റുപോയ തൊഴിലാളിയുടെ കൈ അതിസൂക്ഷ്​മ ശസ്​ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കിഴക്കൻ പ്രവിശ്യയിലെ ഖോബാർ കിങ്​ ഫഹദ്​ യൂനിവേഴ്​സിറ്റി ​േഹാസ്​പിറ്റലിലാണ്​ സങ്കീർണമായ ശസ്​ത്രക്രിയ നടന്നത്​.  ഏഷ്യക്കാരനായ ​െതാഴിലാളിക്കാണ്​ അപകടത്തിൽ കൈ നഷ്​ടപ്പെട്ടത്​. വെള്ളിയാഴ്​ച പുലർച്ചെയായിരുന്നു സംഭവം. ഗുരുതരാവസ്​ഥയിൽ ആശുപത്രിയിലെത്തിച്ച ഇയാളുടെ കൈ മുറിച്ചുകളയേണ്ടിവരുമെന്നായിരുന്നു ആദ്യനിഗമനം. പിന്നീടാണ്​ ഡോ. അലി അൽസുഫ്​ലാ​​​െൻറ നേതൃത്വത്തിൽ ശസ്​ത്രക്രിയക്ക്​ ശ്രമിച്ചത്​.

ആറുമണിക്കൂർ നീണ്ട ശസ്​ത്രക്രിയയെ തുടർന്ന്​ കൈ വീണ്ടും തുന്നിച്ചേർത്തതായി ആശുപത്രി ഡയറക്​ടർ മുഹമ്മദ്​ ശഹ്​റാനി അറിയിച്ചു. ആശുപത്രിയുടെ നൂതന സാ​േങ്കതിക സംവിധാനങ്ങളും ഇൗരംഗത്തെ അതുല്യമായ മികവും കാരണമാണ്​ ശസ്​ത്രക്രിയ വിജയമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിസൂക്ഷ്​മമായ രക്​തക്കുഴലുകളെ ഒരു യോജി​പ്പിക്കേണ്ട സങ്കീർണമായ മൈക്രോസ്​കോപിക്​ സർജറിയാണ്​​ നടന്നത്​. കൈയിലെ രക്​തപ്രവാഹം പഴയനിലയിലായിട്ടുണ്ട്​. കൈയുടെ പ്രവർത്തനം പൂർവാവസ്​ഥയിൽ എത്താൻ ഇനിയും ചില മൈനർ ശസ്​ത്രക്രിയകൾ കൂടി വേണ്ടിവരും. ശസ്​ത്രക്രിയക്ക്​ ശേഷം രോഗി സുഖംപ്രാപിച്ചുവരുന്നുണ്ട്​.

Tags:    
News Summary - surgeryoman saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.