സൂപ്പർ ബോക്​സിങ്​ കപ്പ്: ബ്രിട്ടീഷ്​ താരം സ്​മിതിന്​ കിരീടം

ജിദ്ദ: മുഹമ്മദ്​ അലി അന്താരാഷ്​ട്ര സൂപ്പർ ബോക്​സിങ്​ കപ്പ്​ ഫൈനലിൽ ബ്രിട്ടീഷ്​ താരം സ്​മിതിന്​ കീരിടം. ജിദ്ദ കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിൽ വെള്ളിയാഴ്​ച രാത്രി 11 മണിക്കാണ്​ കാലിം സ്​മിതും ജോർജ്​ ഗ്രോവ്​സും തമ്മിലുള്ള വാശിയേറിയ മത്സരം നടന്നത്​.​ ചില റൗണ്ടിൽ ​​ഗ്രോവ്​സ്​ വിജയിച്ചില്ലെങ്കിലും അവസാനത്തിൽ സ്​മിത്​ എതിരാളിയെ കീഴ്പ്പെടുത്തി കിരീടം ചൂടുകയായിരുന്നു. അന്തരിച്ച ​ബോക്​സിങ്​ താരം മുഹമ്മദ്​ അലിയുടെ മകൾ റഷീദ സ്​മിതിന്​ കപ്പ്​ സമ്മാനിച്ചു.


ഫൈനലിന്​ തൊട്ട്​ മുമ്പ്​ ഏതാനും താരങ്ങൾ തമ്മിലുളള മത്സരങ്ങൾ നടന്നു. ജിദ്ദയിൽ ആദ്യമായാണ്​ ഇത്ര വാശിയോറിയ ബോക്​സിങ്​ മത്സരം നടന്നത്​. മത്സരം കാണാൻ കുടുംബ സമ്മേതം നിരവധി പേരാണ്​ എത്തിയത്​. ഗാലറികൾ നേരത്തെ നിറഞ്ഞുകവിഞ്ഞു. ​ദേശീയ അന്തർദേശീയ മാധ്യങ്ങൾ മത്സരങ്ങൾ സം​േപ്രഷണം ചെയ്​തു.

Tags:    
News Summary - super boxing cup-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.