പി.സി. അലി കൊളഗപ്പാറ (ചെയർ.), മുഹമ്മദ് ബഷീർ പട്ടാണിക്കൂപ്പ് (പ്രസി.), മുജീബ് ബത്തേരി (ജന. സെക്ര.), നൗഫൽ പള്ളിക്കണ്ടി (ട്രഷ.)
റിയാദ്: കെ.എം.സി.സി നാഷനൽ കമ്മിറ്റി മെംബർഷിപ് അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ മനാഫ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.
ഉസ്മാൻ അലി പാലത്തിങ്ങൽ റിട്ടേണിങ് ഓഫീസറായിരുന്നു. ഷാഹിദ്, ഷറഫ് കുമ്പളാട് എന്നിവർ നിരീക്ഷകരായി. പി.സി. അലി കൊളഗപ്പാറ (ചെയർ.), മുഹമ്മദ് ബഷീർ പട്ടാണിക്കൂപ്പ് (പ്രസി.), മുജീബ് ബത്തേരി (ജന. സെക്ര.), നൗഫൽ പള്ളിക്കണ്ടി (ട്രഷ.), അഷ്റഫ് പുത്തൻകുന്ന്, സുലൈമാൻ പുൽപള്ളി, ഉമർ മൈതാനിക്കുന്ന്, സകരിയ നായ്ക്കട്ടി, മുഹമ്മദ് ബത്തേരി (വൈ. പ്രസി.), ഷാനവാസ് പള്ളിക്കണ്ടി, നിസാർ മീനങ്ങാടി, റഫീഖ് ഉണ്ടോടി, ഷറഫലി മൈതാനിക്കുന്ന്, നൗഷാദ് ആണ്ടൂർ (സെക്ര.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഇസ്മാഈൽ മുട്ടിൽ സ്വാഗതവും സലാമുദ്ദീൻ പഴേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.