റിയാദ്: പ്രമുഖ ഫുട്ബാൾ ക്ലബായ സുലൈ എഫ്.സി സംഘടിപ്പിക്കുന്ന ഒന്നാമത് സൂപ്പർ കപ്പ് ടൂർണമെന്റ് ഈ മാസം 19, 20, 27 തീയതികളിൽ അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. വ്യാഴാഴ്ച രാത്രി 8.30-ന് കിക്ക് ഓഫ് ചടങ്ങ് നടക്കും.
ഫോക്കസ് ലൈൻ എഫ്.സി, കനിവ് റിയാദ്, അസീസിയ സോക്കർ, ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സി, സ്പോർട്ടിങ് എഫ്.സി, പ്രവാസി സോക്കർ സ്പോർട്ടിങ്, നഹ്ദ എഫ്.സി, ലാന്റേൺ എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, റിയൽ കേരള എഫ്.സി, ആസ്റ്റർ സനദ് എഫ്.സി, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, എഫ്.സി ദാർ അൽ ബൈദ, റെയിൻബോ എഫ്.സി, ഫ്രൈഡേ ഫുട്ബാൾ ക്ലബ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കിയിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും നൽകുന്നതാണ്.
ടൂർണമെന്റിന്റെ ഫിക്സചർ പ്രകാശനം സുലൈ എഫ്.സി ടീം മെംമ്പർമാരുടെ സാന്നിധ്യത്തിൽ എ.ക്യു.എസ് അഡ്വർടൈസിങ് പ്രതിനിധി നിർവഹിച്ചു. യോഗത്തിൽ ടൂർണമെന്റ് ചെയർമാനായി റഫീഖ് വലിയപറമ്പനെയും ടൂർണമെന്റ് കൺവീനറായി നഫീർ മൈലപ്പുറത്തെയും തെരഞ്ഞെടുത്തു. സാബിത് കൊടുവള്ളി സ്വാഗതവും അർഷാദ് പൂനൂർ നന്ദിയും പറഞ്ഞു. സൂപ്പർ കപ്പിനോട് അനുബന്ധിച്ചു കുട്ടികളുടേയും മത്സരങ്ങൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.