???????? ?????????????????? ???? ???????????

പ്രവാചക നഗരിയിലെ ദൃശ്യങ്ങളൊപ്പാൻ 24 മണിക്കൂറും കണ്ണുതുറന്ന് ‘സുന്നത്തുന്നബവിയ്യ’ ചാനൽ

ജിദ്ദ: പ്രവാചക നഗരിയിലെയും പള്ളിയിലെയും ആത്മനിർവൃതിയേകും കാഴ്ചകൾ ലോകത്തെ നാനഭാഗങ്ങളിലുള്ളവരെ തത്സസമയം കാ ണിച്ചുകൊണ്ടിരിക്കുന്നത് ‘സുന്നത്തുന്നബവിയ്യ’ എന്ന ചാനലാണ്. കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഹറമിലേക്ക് നമസ്കാരത്തിന് പുറത്തു നിന്നുള്ളവരെത്തുന്നവർക്ക് താൽകാലികമായി വിലക്ക് ഏർപ്പെടുത്തിയതോ ടെ റമദാനിൽ മസ്ജിദുന്നബവിയിൽ നടക്കുന്ന നിർബന്ധ നമസ്കാരങ്ങളും ‘തറാവീഹ്’ ഖിയാമുലൈൽ നമസ്കാരങ്ങളും സൗദിക്കകത്തും പുറത്തുമുള്ളവരെ തത്സമയം കാണിക്കാൻ മുഴുവൻ സമയവും കണ്ണുതുറന്നിരിക്കുകയാണ് ചാനലിപ്പോൾ.


ജുമുഅ ഖുതുബ, പ്രവാചക വചനകൾ, ഹറമിൽ നടക്കുന്ന പഠന ക്ലാസുകൾ എന്നിവയും ചാനൽ സംപ്രേഷണം ചെയ്യുന്നതിലുൾപ്പെടും. ശബ്ദവും ദൃശ്യങ്ങളും പ്രേക്ഷകരിലേക്ക് തനിമയോടെ എത്തിക്കുന്നതിന് നൂതനമായ സാേങ്കതിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഉയർന്ന നിലവാരത്തിലുള്ള 30ഒാളം കാമറകൾ മസ് ജിദുന്നബവിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

സാേങ്കതിക വിദഗ്ധരും പ്രൊഡ്യൂസർമാരും കാമറാമാരുമായി 29 ഒാളം ജീവനക്കാരുണ്ട്. എല്ലാവരും ഉയർന്ന പരിശീലനം ലഭിച്ച സ്വദേശി പൗരന്മാരാണ്. ഇസ്ലാമിനും ലോക മുസ്ലിംകൾക്കുമുള്ള സേവനത്തിനായി 2009 ഡിസംബറിൽ അബ്ദുല്ല രാജാവി​െൻറ കാലത്താണ് ‘സുന്നത്തുന്നബവിയ’ ചാനൽ പ്രവർത്തനമാരംഭിച്ചത്.

Tags:    
News Summary - studio-sunna-nabawiya-madina-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.