ജിദ്ദയിൽ സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച പ്രചോദനാത്മക പരിപാടിയിൽ നിന്ന്
ജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസിെൻറ ആഭിമുഖ്യത്തിൽ ‘ദുൽ ഹജ്ജ്: ജീവിതത്തെ മാറ്റിമറിക്കാവുന്ന 10 ദിനങ്ങൾ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പ്രചോദനാത്മക പരിപാടി വിദ്യാർഥികൾക്ക് നവ്യാനുഭൂതിയായി. ശറഫിയയിലെ ഐ.ബി.ഐയിൽ നടന്ന പരിപാടിയിൽ നൗഷാദ് നിദോളി, സുമയ്യ യൂസുഫ്, എ. അബ്ദുല്ല എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു.
ആത്മീയ വളർച്ച, വ്യക്തിത്വ വികാസം, കൗമാരക്കാരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു ചടങ്ങിലെ ശ്രദ്ധേയമായ ചർച്ചകൾ. വിവിധ സോണൽ പാട്രൺമാരും തനിമ പ്രൊവിൻസ് ഭാരവാഹികളും സന്നിഹിതരായ ചടങ്ങിൽ, റമദാനിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആൻ ക്വിസ്, റമദാൻ ക്വിസ് ഫോർ ഗേൾസ്, റമദാൻ ട്രാക്കർ തുടങ്ങിയ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
പ്രമുഖ സാഹിത്യ പ്രതിഭയായ അമൻ സുനിലിനെ ‘സ്റ്റുഡൻറ് ഐക്കൺ 2026’ ആയി ചടങ്ങിൽ പ്രത്യേകം ആദരിച്ചു. അമൻ സുനിലിനുള്ള ഉപഹാരം സ്റ്റുഡൻറ്സ് ഇന്ത്യ പ്രൊവിൻസ് കോഓഡിനേറ്റർ ഇ. സനോജ് സമ്മാനിച്ചു. കുറഞ്ഞ പ്രായത്തിൽ തന്നെ പുസ്തക രചനയിൽ ശ്രദ്ധയൂന്നിയ അമെൻറ ‘ഔട്ടർ സ്പേസ്’, ‘ദി ഡ്രീം’ എന്നീ പുസ്തകങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണെന്നും ഈ മാതൃക മറ്റുള്ളവർക്കും വലിയ പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നൈഷ ഫാത്തിമയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഹാദി നാഷിത് സ്വാഗതവും ആസിം ശിഹാബ് നന്ദിയും പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ പ്രവർത്തകയായ നവാര ഫസൽ ആയിരുന്നു പരിപാടിയുടെ അവതാരക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.