വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ റിയാദ് ഒ.ഐ.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചപ്പോൾ
റിയാദ്: നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ കോൺഗ്രസ് മേഖല കമ്മിറ്റിയും റിയാദ് ഒ.ഐ.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികളെ ആദരിച്ചു. കുണ്ടൂർ അത്താണിക്കൽ ഒമ്പത്, 10 വാർഡുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത മാർക്ക് നേടി മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് ക്യാഷ് അവാർഡും ഫലകങ്ങളും നൽകി ആദരവ് അർപ്പിച്ചത്.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രവി നായർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് സിദ്ധീഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ് ചെമ്മട്ടി, കെ. അലവിക്കുട്ടി, മുജീബ് കുണ്ടൂർ, സലീം, മധു, ബാബു, മുകേഷ്, അദിനാൻ, ധന എന്നിവർ സംസാരിച്ചു. കിഷോർ കുണ്ടൂർ സ്വാഗതവും എം.സി. കോയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.