അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ-മുആജബ്
ജുബൈൽ: മനുഷ്യക്കടത്ത് നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ-മുഅജബ് പറഞ്ഞു.
അത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് അധികാരികളിൽ നിന്ന് പ്രത്യേക പരിരക്ഷ ലഭിക്കുമെന്നും മനുഷ്യക്കടത്തിനെതിരായ ലോകദിനത്തിൽ നടത്തിയ പ്രസ്താവനയിൽ അൽ-മുആജബ് പറഞ്ഞു.
സൗദി ഭരണകൂടം അതിെൻറ തുടക്കം മുതൽ പൗരന്മാർക്ക് എല്ലാത്തരം കുറ്റകൃത്യങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും സംരക്ഷണം നൽകുന്നു. അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു.
രാജ്യെത്ത നിയമത്തിനും അന്താരാഷ്ട്ര ഉടമ്പടികൾക്കും അടിസ്ഥാനമായി എല്ലാസംവിധാനങ്ങൾക്കും ഊന്നൽ നൽകി ഒരു സ്വതന്ത്ര സംവിധാനത്തെ നിയമിക്കുകയും 'ഓൾ ട്രാഫിക്കിങ് ഇൻ പേഴ്സൻസ് ലോ' എന്നൊരു നിയമം സ്ഥാപിക്കുകയും ചെയ്തു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിനും കടത്തിന് ഇരയാകുന്നവർക്കായി സംരക്ഷണകേന്ദ്രങ്ങൾ പരിശോധിക്കുന്നതിനും ഈ നിയമത്തിൽ സംവിധാനമുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കടുത്തശിക്ഷ നൽകും.
അത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും അവ കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറ്റെടുക്കാനും ഒരു സ്വതന്ത്ര വകുപ്പും അനുവദിച്ചിട്ടുള്ളതായും അൽ-മുആജബ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.