?????? ??.?.? ??????? ????????, ??????? ??? ?????? ??????? ???????????????????

സൗദിയുടെ തദാവുൽ വളരുന്ന ഒാഹരി വിപണികളുടെ ഗണത്തിൽ

ജിദ്ദ: സൗദി അറേബ്യൻ സ്​റ്റോക്​ എക്​സ്​ചേഞ്ച്​ തദാവുലിനെ അതിവേഗം വളരുന്ന വിപണികളുടെ സൂചികയിൽ ഉൾപ്പെടുത്തി. അമേരിക്ക ആസ്​ഥാനമായ മോർഗൻ സ്​റ്റാൻലി കാപിറ്റൽ ഇൻറർനാഷനലി​​െൻറ ( എം.എസ്​.സി.​െഎ) എമർജിങ്​ മാർക്കറ്റ്​ ഇൻഡക്​സിലാണ്​ വ്യാഴം പുലർച്ചെയോടെ തദാവുലിന്​ പ്രവേശനം നൽകിയത്​. മധ്യപൂർവേഷ്യയിലെ മുൻനിര ഒാഹരി വിപണിയെന്ന നിലയിലേക്കുള്ള സൗദി സ്​റ്റോക്​ എക്​സ്​ചേഞ്ചി​​െൻറ വളർച്ചക്ക്​ ആക്കംകൂട്ടുന്നതാണ്​ ഇൗ നടപടി. ഇതുവഴി കുറഞ്ഞത്​ 40 ശതകോടി ഡോളറി​​െൻറ അധിക വിദേശനിക്ഷേപം സൗദി വിപണിയിലെത്തുമെന്നാണ്​  പ്രതീക്ഷിക്കപ്പെടുന്നത്​.

സൗദി കാപിറ്റൽ മാർക്കറ്റി​​െൻറ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിതെന്ന്​ ധനകാര്യ മന്ത്രി മുഹമ്മദ്​ അൽ ജദ്​ആൻ പ്രതികരിച്ചു. വിഷൻ 2030​​െൻറ മാർഗനിർദേശമനുസരിച്ച്​ സൗദി കാപിറ്റൽ മാർക്കറ്റിൽ കൊണ്ടുവന്ന പരിഷ്​കാരങ്ങളും സർക്കാരി​​െൻറ ഉറച്ച ഇച്​ഛാശക്​തിയും കാരണം സൗദി സമ്പദ്​ വ്യവസ്​ഥയെ ആധുനികവത്​കരിക്കപ്പെടുകയാണ്​. രാജ്യാന്തര നിലവാരത്തിലേക്ക്​ വിട്ടുവീഴ്​ചയില്ലാത്തവണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകരെ​ കൂടുതൽ ആകർഷിക്കാനും അതുവഴി കഴിയുന്നുണ്ട്​. നിക്ഷേപക വിശ്വാസം ആർജിക്കുന്നതി​​െൻറ ഭാഗമായി നിയമാടിസ്​ഥാനത്തിലുള്ള കാപിറ്റൽ മാർക്കറ്റ്​ കെട്ടിപ്പടുക്കുന്നതിന്​ ശ്രമം തുടരും. ^ അദ്ദേഹം കൂട്ടിച്ചേർത്തു.

ആവേശകരമാണ്​ പുതിയ വാർത്തയെന്ന്​ തദാവുൽ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ ഖാലിദ്​ അൽ ഹുസ്സൻ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഒാഹരി വിൽപന സൗദി എക്​സ്​ചേഞ്ചിൽ നടത്തുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്​. മറ്റ്​ സ്വകാര്യവത്​കരണ സംരംഭങ്ങൾക്കും ഇത്​ ഗുണം ചെയ്യും. വലിയൊരു യാത്രയ​ുടെ തുടക്കം മാത്രമാണിത്​ ^ അദ്ദേഹം പറഞ്ഞു.
തദാവുലി​​െൻറ അതിപ്രധാന ചുവടുവെപ്പുകളിലൊന്നാണിയെന്ന്​ ചെയർമാൻ സാറാ അൽസുഹൈമി സൂചിപ്പിച്ചു. നിരീക്ഷണപ്പട്ടികയിൽ നിന്ന്​ വെറും ഒരുവർഷം കൊണ്ട്​ തന്നെ എം.എസ്​.സി.​െഎ സൗദി സ്​റ്റോക്​ എക്​സ്​ചേഞ്ചിന്​ ഇൗ അംഗീകാരം നൽകിയത്​ അഭിമാനകരമാണ്​. കുറഞ്ഞ സമയത്തി​​െൻറ റെക്കോഡ്​ ആണിത്​. എം.എസ്​.സി.​െഎയുടെ അംഗീകാരം ലഭിച്ചുവെങ്കിലും സൂചികയിലേക്കുള്ള പൂർണ ഒൗദ്യോഗിക ഉൾപ്പെടുത്തലിന്​ രണ്ടുഘട്ടങ്ങളായി 12 മാസം പിടിക്കും. 

Tags:    
News Summary - stock-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.