ഇപ്പോഴും സ്വകാര്യസ്​ഥാപനം തന്നെ -ബിൻലാദിൻ ഗ്രൂപ്പ്​

ജിദ്ദ: ഒാഹരിയുടമകൾ ഉള്ള സ്വകാര്യസ്​ഥാപനം തന്നെയാണ്​ ഇ​പ്പോഴുമെന്ന്​ സൗദി ബിൻലാദിൻ ഗ്രൂപ്പ്​. 
സ്​ഥാപനത്തി​​െൻറ പ്രവർത്തനത്തി​​െൻറ സിംഹഭാഗവും വരുന്ന സർക്കാർ പദ്ധതികൾ പുരോഗമിക്കുകയാണ്​. ഇരുഹറം പദ്ധതികളും സംസം നവീകരണവും ഇതി​​െൻറ ഭാഗമാണ്​. സംസം നവീകരണം ഇൗ റമദാന്​ മുമ്പ്​ തന്നെ പൂർത്തിയാകുമെന്നും ഗ്രൂപ്പ്​ വ്യക്​തമാക്കി.
ചില ഒാഹരിയുടമകൾ കുടിശികക്ക്​ പകരമായി ഒാഹരികൾ സർക്കാരിന്​ കൈമാറിയതായി മാനേജ്​മ​െൻറിന്​ വിവരം ലഭിച്ചിട്ടുണ്ട്​. നല്ലൊരു നീക്കമായാണ്​ ഗ്രൂപ്പ്​ ഇതിനെ കാണുന്നത്​. 
എക്​സിക്യൂട്ടീവ്​ മാനേജ്​മ​െൻറിലും കമ്പനി പ്രവർത്തനത്തിലും നവീകരണം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. ഒാഹരിയുടമകളോടുള്ള ബാധ്യതകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ്​ സ്വീകരിക്കുന്നത്​. രണ്ടുവർഷം മുമ്പാണ്​ ഇൗ നീക്കം തുടങ്ങിയത്​. ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരാണ്​ സമിതിയിലുള്ളത്​. 
കമ്പനിയെ വീണ്ടും ലാഭകരമാക്കുന്നതിനുള്ള തീരുമാനങ്ങൾ സമിതി കൈക്കൊള്ളുമെന്നും പ്രസ്​താവനയിൽ വ്യക്​തമാക്കി. 
Tags:    
News Summary - still a private sector company- Saudi Binladin Group-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.