ജിദ്ദ: ജിദ്ദ കോർണിഷിലെ കടൽജല ശുദ്ധീകരണ ശാലയിലെ പുകക്കുഴലുകൾ ഒാർമയാകുന്നു. കോർണിഷിലൂടെ സഞ്ചരിക്കുന്നവരുടെ കാഴ്ചകളിൽ പതിയുന്ന ഭീമൻകുഴലുകൾ ഇനി പ്രവർത്തിക്കില്ല. 45 വർഷമായി ഇൗ ചിമ്മിനികൾ നീരാവി പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്നു. ജലശുദ്ധീകരണശാല അടക്കുന്നതിെൻറ ഭാഗമായാണ് ചിമ്മിനിക്കുഴലുകളുടെ പ്രവർത്തനം നിർത്തലാക്കുന്നത്.
2020 ഫെബ്രുവരിയിൽ നിർത്തലാക്കാനായിരുന്നു നേരേത്ത പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി, ജല, കൃഷി മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നിശ്ചിത തീയതിക്കുമുേമ്പ പ്രവർത്തനം നിർത്തുന്നത്. മൊത്തം നാലു ചിമ്മിനികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം 2015ൽ നിർത്തലാക്കിയിട്ടുണ്ട്. റാബിക്, ശുൈഅയ്ബ എന്നിവിടങ്ങളിൽ നൂതന ജലശുദ്ധീകരണ സംവിധാനങ്ങൾ ആരംഭിച്ചതിനാലാണ് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഇൗ കേന്ദ്രം പൂട്ടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.