യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ഹ​രി​ത​വ​ത്​​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

യാം​ബു​വി​ൽ ഹ​രി​ത​വ​ത്​​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം

യാം​ബു: വ​ന​വ​ത്‌​ക​ര​ണ​ത്തി​ന്​ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഹ​രി​ത മേ​ഖ​ല​യു​ടെ വി​കാ​സ​ത്തി​നും ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​നും യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ കാ​മ്പ​യി​നു​മാ​യി രം​ഗ​ത്ത്. 'വ​ജ്ഹ​ത്തു​നാ ഖ​ദ്റാ​അ' (ഹ​രി​താ​ഭ​യ​ണി​യി​ക്കു​ക ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം) എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി ഫെ​ബ്രു​വ​രി 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ന് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്കം കു​റി​ച്ച​ത്.

യാം​ബു വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്കി​ൽ ന​ട​ന്ന ഉ​ദ്‌​ഘാ​ട​ന​പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് ബി​ൻ ദൈ​ഫു​ല്ല അ​ൽ​ഖു​റൈ​ശി മു​ഖ്യാ​ഥി​തി​യാ​യി. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും റോ​യ​ൽ ക​മീ​ഷ​നി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ മാ​നേ​ജ​ർ​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നും ഹ​രി​താ​ഭ​മാ​യ പ​രി​സ്ഥി​തി സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നും കാ​മ്പ​യി​ൻ ല​ക്ഷ്യം​വെ​ക്കു​ന്നു.

സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ക​യാ​ണ്​ ഇൗ ​കാ​മ്പ​യി​നി​ലൂ​ടെ. ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ല്ല​സി​ക്കാ​ൻ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ ഒ​ര​ന്ത​രീ​ക്ഷം സം​ജാ​ത​മാ​ക്കും. കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സ​ത്തി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും വൈ​വി​ധ്യ​മാ​ർ​ന്ന പൊ​തു​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റോ​യ​ൽ ക​മീ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.