സ്​പോർട്​സ്​ ഫെസ്​റ്റ്​ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി സ്പോർട്സ് ഫെസ്​റ്റ്​ സംഘടിപ്പിച്ചു. ഫലസ്തീൻ റോഡിലെ അർവാ ഇസ്തിറാഹയിൽ ജിദ്ദയിലെ ടീമുകളെ ശറഫിയ്യ, ഹംറ, സനായിയ്യ, അസീസിയ എന്നീ നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.  ഫുട്ബാൾ, വടംവലി എന്നീ ഗ്രൂപ് ഇനങ്ങളും പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, 100 മീറ്റര്‍ ഓട്ട മത്സരം, ബോൾ ത്രോ, ഫൺ ഗെയിം‌ം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും അടങ്ങുന്നതായിരുന്നു മത്സരം.
ഫുട്ബാൾ മത്സരത്തിൽ അസീസിയയും  വടംവലിയിൽ അൽ ഹംറ മേഖലയും ജേതാക്കളായി.

വ്യക്തിഗത മത്സര ഇനങ്ങളിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ സുഹൈർ, 100 മീറ്റര്‍ ഓട്ട മത്സരത്തിൽ അജ്മൽ അബ്​ദുൽ ഗഫൂർ, ബാസ്കറ്റ് ബോൾ ത്രോയിൽ നസറുദ്ദീൻ, ഫൺ ഗെയിമിൽ ശറഫുദ്ദീൻ എന്നിവർ ജേതാക്കളായി.വനിതകൾക്കും കുട്ടികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിൽ സുമയ്യ തമീം, റഹ്​മത്ത്, സ്വാലിഹ, ഹാജറ, ഫൈഹാ അൻവർ, ഫാത്തിമ ഹനിയ്യ, മിൻഹാ ലത്തീഫ് എന്നിവർ ജേതാക്കളായി. റഹീം വയനാട് മത്സരങ്ങൾ നിയന്ത്രിച്ചു. ജിദ്ദ സെൻട്രൽ കമ്മറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ മാർച്ച് പാസ്​റ്റ്​ സല്യൂട്ട് സ്വീകരിച്ച്​ പരിപാടി ഉദ്ഘാടനം ചെയ്തു.

ഷാഫി കോഴിക്കോട്, എ.കെ സൈതലവി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഹാഷിം ത്വാഹ, അബ്്ദുസുബ്ഹാൻ, കബീർ മുഹ്‌സിൻ, എം.പി അഷ്‌റഫ്, ഷഫീക് മേലാറ്റൂർ, വേങ്ങര നാസർ, അമീർ ശറഫുദ്ദീൻ, റഷീദ് പാലക്കാവളപ്പിൽ, നിഹാർ കടവത്ത്, ഹംസ എടത്തനാട്ടുകര, ഹസൻ അശ്റഫ് എന്നിവർ നേതൃത്വം നൽകി. ഓവറാൾ ചാമ്പ്യന്മാരായ അൽ ഹംറ മേഖലക്ക്​ സി.എച്ച്​ ബഷീർ ട്രോഫി സമ്മാനിച്ചു.   

Tags:    
News Summary - Sports fest-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.