??????? ??????, ?????? ?????, ??????? ??????????, ?????? ??????????? , ???????, ????? ??????????????? ????

സ്പോർട്ടിങ് യുനൈറ്റഡ് കമ്മ്യൂണിറ്റി എക്സലൻസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു

ജിദ്ദ: ലോകം മഹാമാരിയെ നേരിടുന്ന സമയത്ത് ജീവകാരുണ്യ, ആതുര ശുശ്രൂഷ മേഖലയിൽ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചവർക്കു മുൻഗണന നൽകി സ്പോർട്ടിങ് യുനൈറ്റഡ് രണ്ടാം കമ്മ്യൂണിറ്റി എക്സലൻസ്‌ അവാർഡ് പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്‌സ് അന്നമ്മ സാമുവൽ, ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോമിനി ജോസഫ് എന്നിവർ അവാർഡിനർഹരായി. ജീവകാരുണ്യ മേഖലയിൽ അഷ്‌റഫ് താമരശ്ശേരി (ദുബൈ), മുജീബ് പൂക്കോട്ടൂർ (മക്ക), സാഹിത്യം, പത്രപ്രവർത്തന മേഖലയിൽ മാധ്യമ പ്രവർത്തകൻ മുസാഫിർ എന്നിവരും അവാർഡിന് അർഹരായി.


സാമൂഹ്യ പ്രതിബദ്ധതയും സേവന പ്രവർത്തനവും പരിഗണിച്ച് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്പ്മെന്‍റ് ഫോറത്തെ പ്രത്യേക അവാർഡിനായി തിരഞ്ഞെടുത്തതായും ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ അറിയിച്ചു. വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിനായി കഴിഞ്ഞ വർഷം മുതലാണ് സ്പോർട്ടിങ് യുനൈറ്റഡ് കമ്മ്യൂണിറ്റി എക്‌സലൻസ് അവാർഡുകൾ ഏർപെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവിഡ് മൂലമുള്ള നിയന്ത്രങ്ങൾ തീരുന്ന മുറക്ക് ജിദ്ദയിൽ വെച്ച് നടത്തുന്ന പൊതുപരിപാടിയിൽ അവാർഡുകൾ വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ടി.പി.ശുഹൈബ്, വി.പി.ഷിയാസ്, നാസർ ഫറോഖ്, ഷബീർ അലി, റഷീദ് മാളിയേക്കൽ, വി.വി.അഷ്‌റഫ്, മുസ്തഫ ചാലിൽ, ജലീൽ കളത്തിങ്കൽ, നജീബ് തിരൂരങ്ങാടി എന്നിവർ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - sporting united community excellence award-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.