നാല് സാഹചര്യങ്ങളിൽ സൗദിയിൽ തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാൻ സ്‌പോൺസറുടെ അനുമതി ആവശ്യമില്ല

ജിദ്ദ: സൗദിയിൽ നാല് സാഹചര്യങ്ങളിൽ തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാൻ സ്‌പോൺസറുടെ അനുമതി ആവശ്യമില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽകാര്യ അണ്ടർ സെക്രട്ടറി അബ്ദുൾ മജീദ് അൽ റഷൂദി പുറപ്പെടുവിച്ച സർക്കുലറിൽ തൊഴിലാളികളെ ഹുറൂബ് ആക്കിയതിന് ശേഷമുള്ള നിരവധി വ്യവസ്ഥകൾ എടുത്തു പറഞ്ഞു.

തൊഴിലാളിയെ ഹുറൂബ് ആക്കിയ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ നഷ്ട്ടപ്പെട്ട് നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഹുറൂബ് നീക്കം ചെയ്യാം. സ്ഥാപനം ആരംഭിക്കുന്നതിനായി അപേക്ഷ നൽകി 30 ദിവസത്തിനകം തുറക്കാത്ത പുതിയ സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാൻ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല.

മൊത്തം തൊഴിലാളികളിൽ 80 ശതമാനം പേർക്ക് വേതന സുരക്ഷ പദ്ധതി പ്രകാരം ശമ്പളം നല്‍കാത്ത ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനത്തിലുള്ള തൊഴിലാളികളുടെയും 75 ശതമാനം ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്താത്ത ചുവപ്പ് കാറ്റഗറിയിലുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെയും ഹുറൂബ് നീക്കം ചെയ്യുന്നതിന് സ്ഥാപന ഉടമയുടെ അനുമതി ആവശ്യമില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിലല്ലാത്ത സ്ഥാപനങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യണമെങ്കിൽ സ്ഥാപന ഉടമയുടെ അനുമതി നിർബന്ധമാണ്

Tags:    
News Summary - sponsor's permission was not required in four cases to remove the workers' hurub i

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.