ത്വാഇഫ്: സീസൺ ത്വാഇഫ് പരിപാടികളോടനുബന്ധിച്ച് നടന്നുവരുന്ന സൂഖ് ഉക്കാദ് മേ ള മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. ഉക്കാദ് ആസ്ഥാനത്തെത്തിയ ഗ വർണറെ ടൂറിസം വകുപ്പ് മേധാവിയും കമ്മിറ്റി അധ്യക്ഷനുമായ അഹ്മദ് ബിൻ ഹുഖൈൽ അൽഖത്തീബ്, ത്വാഇഫ് ഗവർണർ സഅദ് ബിൻ മുഖ്ബിൽ അൽമൈമൂനി തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. മുൻ വർഷങ്ങളിൽ വലിയ വികസനത്തിനാണ് സൂഖ് ഉക്കാദ് സാക്ഷ്യംവഹിച്ചതെന്ന് ഗവർണർ പറഞ്ഞു. ഉക്കാദ് ഇനിയും വികസിക്കും. മഹാ മേളക്ക് സഹകരിച്ചവർക്കെല്ലാം നന്ദിയുണ്ട്. സൂഖ് ഉക്കാദിെൻറ സാംസ്കാരിക തനിമ വീെണ്ടടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയിൽ സൂഖ് ഉക്കാദ് അറബ് ലോകത്തിെൻറ സൂഖായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിൽ രാജ്യത്തിന് വലിയ പുരോഗതി നേടാനായിട്ടുണ്ട്.
രാജ്യത്തിെൻറ സ്ഥിരതയും സമാധാനവും സംസ്കാരവും സാമ്പത്തികവുമെല്ലാം പല കാരണങ്ങളാൽ വേറിട്ട് നിൽക്കുന്നതാണെന്നും ഗവർണർ പറഞ്ഞു. ഉക്കാദിെൻറ പിന്നിട്ട ചരിത്രം വിവരിക്കുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രമുഖ ഗായകർ അണിനിരന്ന ‘അറബ് 501’ എന്ന പേരിലൊരുക്കിയ ഗാനമേളയും അരങ്ങേറി. ഉക്കാദ് കവിയായി തെരഞ്ഞെടുത്ത ഒന്നാം സ്ഥാനം നേടിയ സ്വദേശി മുഹമ്മദ് ഇബ്രാഹിം യഅ്ഖൂബിനെ മക്ക ഗവർണർ ‘ഉക്കാദ് കോട്ട്’ അണിയിച്ചു. പത്തു ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. അഞ്ചു ലക്ഷം റിയാൽ സമ്മാനം നേടി രണ്ടാം സ്ഥാനത്തെത്തിയ യമനിൽനിന്നു അബ്ദുല്ല മുഹമ്മദ് ഉബൈദ്, രണ്ടര ലക്ഷം റിയാൽ സമ്മാനം നേടി മൂന്നാം സ്ഥാനം തേടിയ സ്വദേശിയായ ശിതൈവി ഇസാം എന്നിവരെ കീർത്തി ഷാളുകളും അണിയിച്ചു. മേളയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന പരിപാടികളും പ്രദർശനങ്ങളും സ്ഥലത്ത് നടപ്പിലാക്കിയ വികസനങ്ങളും ഗവർണർ കാണുകയുണ്ടായി.
മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.