ത്വാഇഫിൽ സൗരോർജപ്ലാൻറ്​ ​പ്രവർത്തനം ആരംഭിച്ചു

ത്വാഇഫ്​: ന്യൂ ത്വാഇഫിൽ ഏകീകൃത സേവന സ​​െൻററും സൗരോർജ പ്ലാൻറും മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. ഒരു ലക്ഷം ചതുരശ്ര മീറ്ററിലാണ്​ സോളാർ പ്ലാൻറ്​ സംവിധാനിച്ചിരിക്കുന്നത്​. പ്രതിദിനം അഞ്ച്​ മെഗാവാട്ട്​ വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ കഴിയും. ന്യൂ ത്വാഇഫ്​ പദ്ധതിക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും,  നടപ്പാക്കു​േമ്പാഴുള്ള തടസ്സങ്ങൾ വേഗം പരിഹരിക്കുന്നതിനുമാണ്​ ഏകീകൃത​ സേവന കേന്ദ്രം ഒരുക്കിയത്​. ത്വാഇഫ്​ ഗവർണറ്റേ്​, പൊലീസ്​, ന്യു താഇഫ്​ ബലദിയ എന്നിവ ഉൾപ്പെട്ടതാണ്​ സേവന കേന്ദ്രം.  

ന്യൂ ത്വാഇഫ്​ പദ്ധതികളുടെ നിർമാണ പുരോഗതി വ്യക്​തമാക്കുന്ന വീഡിയോയും മക്ക ഗവർണർ കണ്ടു. സൂഖ്​ ഉക്കാദ്​, യൂനിവേഴ്​സിറ്റി സിറ്റി, ടെക്​നോളജി പാർക്ക്​, അന്താരാഷ്​ട്ര വിമാനത്താവളം, റസിഡൻഷ്യൽ ഡിസ്​ട്രിക്​റ്റ്​ എന്നിവ ഉൾപ്പെട്ടതാണ്​ ന്യൂ ത്വാഇഫ്​ പദ്ധതി. ത്വാഇഫി​​​െൻറ മുഖഛായ മാറ്റുന്ന ഇൗ​ പദ്ധതിക്ക്​ അടുത്തിടെയാണ്​ സർക്കാർ​ അംഗീകാരം നൽകിയത്​.  ചില പദ്ധതികൾ ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്​.  

Tags:    
News Summary - solarplant-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.