സുബൈർ അഹമ്മദ്​

ആലുവ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു

റിയാദ്: സാമൂഹിക പ്രവർത്തകനായ ആലുവ സ്വദേശി റിയാദിൽ മരിച്ചു. ആലുവ ചാക്കൽ സുബൈർ അഹമ്മദ് (51) ആണ് റിയാദ​ിലെ ആശുപത്രിയില മരിച്ചത്​. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം ആസ്​റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച മരണം സംഭവിച്ചു.

റിയാദിൽ ലീഗ്രാൻഡ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. സമസ്ത ഇസ്​ലാമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സ്വാബിറ. മക്കൾ: മുഹമ്മദ് ജാസിർ, സമീഹ, സ്വാലിഹ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹോദരൻ മുജീബിനോടൊപ്പം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗമായ ദാറുസ്സലാം പ്രവർത്തകരായ സിദ്ദിഖ് തൂവൂർ, മുഹമ്മദ് കണ്ടക്കൈ, ഉസ്മാൻ പരീത് തുടങ്ങിയവർ രംഗത്തുണ്ട്.

Tags:    
News Summary - social worker from Aluva died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.