‘സ്‌മൃതിപഥത്തിലെ സി.എച്ച്’ അനുസ്മരണം സംഘടിപ്പിച്ചു

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ‘സ്മൃതിപഥത്തിലെ സി.എച്ച്’ എന്ന ശീർഷകത്തിൽ നടന്ന പരിപാടി നാഷനൽ കമ്മിറ്റി സെക്രട്ടറി വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. അബൂട്ടി ശിവപുരം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറയൊരുക്കിയ മികച്ച ഭരണാധികാരിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്നും മതേതരത്വവും സൗഹാർദവും കാത്തുസൂക്ഷിക്കുന്നതിൽ വലിയ സംഭവനകളാണ് അദ്ദേഹം നൽകിയതെന്നും അബൂട്ടി പറഞ്ഞു.


ഷംനാദ് കരുനാഗപ്പള്ളി, കെ.വി.എ അസീസ്, യു.പി മുസ്തഫ, സത്താർ താമരത്ത്, അബ്‌ദുസ്സലാം തൃക്കരിപ്പൂർ, മുഹമ്മദ് കുട്ടി വയനാട്, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. അലി വെട്ടത്തൂർ, ഹംസത്തലി പനങ്ങാങ്ങര എന്നിവർ സി.എച്ചിനെ കുറിച്ച് എഴുതിയ കവിതകൾ ആലപിച്ചു. സി.എച്ചി​​​െൻറ ജീവിതം ആസ്​പദമാക്കിയ ക്വിസ് മത്സരത്തിന് അരിമ്പ്ര സുബൈർ നേതൃത്വം നൽകി. ‘ഞാൻ കണ്ട സി.എച്ച്’ എന്ന സെഷനിൽ തേനുങ്ങൽ അഹമ്മദ് കുട്ടി, ബഷീർ ചേറ്റുവ, അബൂക്കർ കുരുവട്ടൂർ, സൈതലവി ഫൈസി, കുഞ്ഞമ്മദ് കായണ്ണ, അബ്​ദു എടപ്പറ്റ, ജാഫർ തങ്ങൾ, ഫൈസൽ ചേളാരി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക​ുവെച്ചു.

അക്ബർ വേങ്ങാട്ട് പരിപാടി നിയന്ത്രിച്ചു. സി.എച്ചി​​​െൻറ ഫലിതങ്ങൾ ഷാഫി കരുവാരക്കുണ്ട് അവതരിപ്പിച്ചു. പ്രവാസം മതിയാക്കി മടങ്ങുന്ന കോഴിക്കോട് ജില്ല വൈസ്​ പ്രസിഡൻറ്​ അബ്​ദുല്ല കോട്ടാംപറമ്പിന് ഉപഹാരം നൽകി. കബീർ വൈലത്തൂർ, കെ.ടി അബൂബക്കർ, അഡ്വ. അനീർ ബാബു, തെന്നല മൊയ്തീൻ കുട്ടി, ശംസു പെരുമ്പട്ട, മാമുക്കോയ തറമ്മൽ, ഷാജി പരീത്, നാസർ മാങ്കാവ്, അബ്​ദുസ്സലാം കളരാന്തിരി, അബ്​ദുറഹ്​മാൻ ഫറോക്ക് എന്നിവർ നേതൃത്വം നൽകി. റാഷിദ് കോട്ടുമല ഖിറാഅത്ത് നടത്തി. ഉസ്മാനലി പാലത്തിങ്ങൽ സ്വാഗതവും അഷ്റഫ് കൽപ്പകഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - smirthi padam ch anusmaranam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.