ചെറുവിമാനം കടലിൽ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ
Posted On
date_range Updated On
date_range സൗദി ഏവിയേഷൻ ക്ലബ്ബിന്റെ ചെറുവിമാനം കടലിൽ തകർന്നുവീണു -VIDEO
ജിദ്ദ: സൗദി ഏവിയേഷൻ ക്ലബ്ബിന്റെ ചെറുവിമാനം കടലിൽ തകർന്നുവീണു. ദക്ഷിണ പ്രവിശ്യയായ അസീറിലെ ഹരീദയിലാണ് ഏവിയേഷൻ ക്ലബ്ബിന്റെ എച്ച്.സെഡ്-എസ്.എ.എൽ എന്ന ചെറുവിമാനം തകർന്നുവീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഹരീദയിലെ ഏവിയേഷൻ ക്ലബ്ബ് റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം തൊട്ടുചേർന്നുള്ള കടലിൽ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുള്ളവരെയും അതിർത്തിരക്ഷാസേന രക്ഷപ്പെടുത്തി അബഹയിലെ അസീർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഏവിയേഷൻ അന്വേഷണ ഓഫിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.