Posted On
date_range Updated On
date_range സൗദിയിൽ കോവിഡ് മുക്തി നിരക്കിൽ നേരിയ കുറവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് രോഗം ഭേദമാവുന്നരുടെ പ്രതിദിന കണക്കിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 36 പേർ സുഖം പ്രാപിച്ചപ്പേൾ 42 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്താകെ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,357 ഉം രോഗമുക്തരുടെ എണ്ണം 5,36,406 ഉം ആയി. ആകെ മരണസംഖ്യ 8,730 ആയി ഉയർന്നു. രോഗബാധിതരിൽ 163 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 4, നജ്റാൻ 3, മക്ക 2, ഖോബാർ 2, അൽകാമിൽ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,595,656 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.