മക്ക: ഇക്കഴിഞ്ഞ മുഹറം മാസത്തിൽ ഇരുഹറമുകളിലെത്തിയ സന്ദർശകരുടെ എണ്ണം ആറു കോടി കവിഞ്ഞതായി ഇരുഹറം കാര്യാലയ ജനറൽ പ്രസിഡൻസി വ്യക്തമാക്കി. മക്ക ഹറമിൽ ഏകദേശം 2.75 കോടിയിലധികം സന്ദർശകർ എത്തിയപ്പോൾ മദീനയിലെ മസ്ജിദുന്നബവിയിൽ 2.15 കോടിയിലധികം തീർഥാടകർ എത്തിയതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇരുഹറം കാര്യാലയ ജനറൽ പ്രസിഡൻസി വിശദീകരിച്ചു. അതേ മാസം 78 ലക്ഷത്തിലധികം തീർഥാടകർ ഉംറ കർമങ്ങൾ നിർവഹിച്ചതായും ‘അൽഹിജ്ർ’ നമസ്കാര സ്ഥലത്ത് ഏകദേശം 47,823 പേർ പ്രാർഥന നടത്തി. റൗദാശരീഫിൽ 11 ലക്ഷത്തിലധികം പേർ സന്ദർശിച്ചു.
നൂതന സാങ്കേതികവിദ്യയുള്ള റീഡർ സെൻസറുകൾ ഉപയോഗിച്ചാണ് ഇരുഹറമുകളിലെ പ്രധാന പ്രവേശന കവാടങ്ങളുടെ പരിസരത്ത് പുണ്യഭവനങ്ങൾ സന്ദർശിക്കുന്ന ആരാധകരുടെയും തീർഥാടകരുടെയും എണ്ണം നിരീക്ഷിക്കുന്നത്. ഇരുഹറമുകളിലെത്തുന്ന ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിരീക്ഷിച്ച് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അവരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുകയും പ്രവർത്തന ക്ഷമത വർധിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.