ജീസാനിലേക്ക് വന്ന ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി തകർത്തിട്ടു

ജിദ്ദ: സൗദി അറേബ്യയിലെ ജീസാനിലേക്ക് ഹൂതികൾ നടത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേന തകർത്തു യമനിലെ സഅദ പ്രവിശ്യയിൽ നിന്നാണ്
മിസൈൽ തൊടുത്തത്. ജിസാനിലെ ജനവാസമേഖലകൾ ലക്ഷ്യമാക്കിയുള്ളളതായിരുന്നു ഇവ. ഞായറാഴ്ചയാ ണ് സംഭവം. അതേ സമയം അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഞായറാഴ്ച രാവിലെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൗദി വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ്

ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചത്. നാല് ദിവസമായി അബ്ഹയിലേക്കും ജീസാനിലേക്കും തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടക്കുകയാണ്. അതിനിടെയാണ് ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദിക്ക് നേരെ വന്നത്. കുറച്ചുകാലമായി ഡ്രോണുകളാണ് ഹൂതികൾ സൗദിയിലേക്ക് ആക്രമണം നടത്താൻ ഉപയോഗിക്കുന്നത്. സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം സ്ഥിരീകരിച്ചു.പോയ വാരം സൗദി- യുഎഇ അതിര്‍ത്തിയിലെ അരാംകോ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഹൂതികൾ തുടരെ ഡ്രോണുകളയച്ചിരുന്നു.

ഇതില്‍ സ്റ്റേഷനില്‍ തീപിടുത്തമുണ്ടായി. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൗദി സൈന്യം നടപടി ശക്തമാക്കിയത്. സൻആയിൽ ഹൂതികളുടെ ആയുധപ്പുരകള്‍ സഖ്യസേന തകര്‍ത്തു. പിന്നാലെ സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടങ്ങി. നാല് ദിവസത്തിനിടെ ഡ്രോണുകള്‍ ഏറ്റവും കൂടുതലെത്തിയത് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖമീസ് മുശൈത്തിലാണ്. തുടരെയുള്ള ആക്രമണ ശ്രമങ്ങളെ സൈന്യം വിജയകരമായി തടയുന്നതായി സഖ്യസേനാ വക്താവ് അറിയിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇറാൻ പിന്തുണയോടെ ഹുതികൾ സൗദിക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സഖ്യസേന കുറ്റപ്പെടുത്തി.

Tags:    
News Summary - Six Balistic Missile Saudi Arabia-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.