ദുബൈ: വോട്ടർ പട്ടിക പുതുക്കുന്ന എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ, വിദേശത്ത് ജനിച്ചവർക്ക് ജന്മസ്ഥലം രേഖപ്പെടുത്താനാവാത്തതുമൂലം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്ത ഗുരുതരമായ സാങ്കേതിക പ്രശ്നമാണ് പ്രവാസികൾ നേരിടുന്നതെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുൽ ഹസീബ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജന്മസ്ഥലത്തിന്റെ പേരിൽ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന ഈ സാങ്കേതിക തടസ്സം തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി പരിഹരിക്കണം.
പേര് ചേർക്കാൻ ശ്രമിക്കുമ്പോൾ ഈ തടസ്സം നേരിട്ട നിരവധി പേരാണ് പരാതികളുമായി പ്രവാസി ഇന്ത്യയുടെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നത്. വോട്ടർ പട്ടികയിലെ പരിശോധനകൾക്കും സഹായങ്ങൾക്കുമായി വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുമായി 056 421 4499, 055 957 9801 എന്നീ നമ്പറുകളിൽ വാട്സ്ആപ്പിലൂടെയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.