ശൈഖ്​ ഹംദാൻ സൗദി പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് ആൽ സഊദുമായി വ്യാഴാഴ്ച ഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവ ഉൾപ്പെടെ ചില സൗഹൃദ രാജ്യങ്ങൾക്കെതിരെ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നിലവിലെ സംഭവങ്ങൾ അന്താരാഷ്ട്ര കരാറുകളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും വ്യക്തമായ ലംഘനമാണെന്ന് വ്യക്​തമാക്കിയ ഇരുവരും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. യു.എ.ഇയിലും സൗദി അറേബ്യയിലും താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും രാജ്യങ്ങളുടെ സംവിധാനങ്ങൾ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ രണ്ട് രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് ഇരുനേതാക്കളും വ്യക്​തമാക്കി.

Tags:    
News Summary - Sheikh Hamdan holds talks with Saudi Defense Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT