സിം​ഗി​ങ്​ സ്​​റ്റാ​ർ​സ് മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ

അ​ര​ങ്ങേ​റി​യ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

സിംഗിങ് സ്റ്റാർസ് ശിശുദിനം ആഘോഷിച്ചു

ബുറൈദ: സിംഗിങ് സ്റ്റാർസ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ‘കലോത്സവ് 2025’ എന്ന പേരിൽ ശിശുദിനം ആഘോഷിച്ചു. നൂറോളം വിദ്യാർഥികൾ കലാപരിപാടികളുമായി വേദിയിൽ എത്തി. ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ താരം താരാ രഞ്ജിത്ത് മുഖ്യാതിഥിയായി. പ്ലസ് ടു, എസ്.എസ്.എൽ.സി, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം സിംഗിങ് സ്റ്റാർസ് മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. പരിപാടികൾക്ക് മ്യൂസിക് ബാൻഡ് ഡയറക്ടർ സജി ജോബ് തോമസ് നേതൃത്വം നൽകി. താര രഞ്ജിത്ത്, സജി, ഡോ. ലൈജു, ഡോ. ലാലു, ആൽബി, റിയ, അബ്നേർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - Singing Stars celebrated Children's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.