ദമ്മാം: ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ സംഗീത നിശയുടെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസികൾക്ക് ഗാനമാലപിക്കാനും സമ്മാനങ്ങൾ നേടാനുമായി ഒരുക്കിയിട്ടുള്ള ‘പാടൂ, നാടറിയട്ടെ’ സിങ് ആൻഡ് വിങ്’ മത്സര പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി അവസാനിച്ചു.
സൗദിയിലുള്ള ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്നിരിക്കെ വിവിധ വിഭാഗങ്ങളിൽനിന്നായി ധാരാളം എൻട്രികൾ ലഭിച്ചിരുന്നു. പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ജൂനിയർ വിഭാഗത്തിൽ 16 വയസ്സ് വരെയുള്ളവരും സീനിയർ വിഭാഗത്തിൽ 16 വയസ്സിന് മുകളിലുള്ളവരും മത്സരത്തിൽ പങ്കെടുത്തു. ഡിസംബർ 16ന് സെമി ഫൈനലിസ്റ്റുകളുടെ പേരുകൾ പ്രഖ്യാപിക്കും. സെമി ഫൈനലിെൻറയും ഫൈനലിെൻറയും തീയതികൾ ഉടൻ അറിയിക്കും. വിജയികൾക്ക് സമ്മാനങ്ങൾ കൂടാതെ ഗായകൻ എം.ജി ശ്രീകുമാറിനൊപ്പം വേദി പങ്കിടാനുള്ള അപൂർവ അവസരവും ലഭിക്കും.കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് സംഗീതവും നൃത്തവും ഹാസ്യ പ്രകടനങ്ങളും ഉൾക്കൊള്ളിച്ച് എം.ജി ശ്രീകുമാറും സംഘവും ദമ്മാം സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആഘോഷ രാവൊരുക്കും.
പ്രമുഖ നടി പാർവതി തിരുവോത്ത്, നടൻ അർജുൻ അശോക്, ഡാൻസർ റംസാൻ മുഹമ്മദ്, ഗായികമാരായ നിത്യ മാമൻ, ശിഖ പ്രഭാകരൻ, ലിബിൻ സ്കറിയ, ഗോകുൽ ഗോപകുമാർ, സിദ്ദിഖ് റോഷൻ, അവതാരകൻ മിഥുൻ രമേശ് എന്നിവരുടെയും വലിയൊരു നിര തന്നെ പരിപാടിയിൽ അണിനിരക്കും. പരിപാടിയിലേക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചുകഴിഞ്ഞു. ആസ്വാദകർക്ക് മികച്ച ദൃശ്യ ശ്രാവ്യ അനുഭവം ഒരുക്കുന്നതിന് പഴുതടച്ച സംവിധാനമാണ് ഒരുക്കുന്നതെന്ന് ‘ഹാർമോണിയസ് കേരള’ പ്രോഗ്രാം കോഓഡിനേറ്റർ റഷീദ് ഉമർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 559280320, +966504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.