ജിദ്ദ: നാല് മാസത്തോളമായി ജിദ്ദയിലെ പ്രവാസികളുടെ സായാഹ്നങ്ങളെ ആവേശത്തിലാക്കിയ സിഫ് ഈസ്റ്റി ചാമ്പ്യൻസ് ലീഗ ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച സമാപനമാകും. എ ഡിവിഷൻ ഫൈനലിൽ നിലവിലെ റണ്ണർ അപ്പായ ഈസ്റ്റേൺ ട്രേഡിങ്ങ് സാബിൻ എഫ്.സി ആദ്യമായി ഫൈനലിലെത്തുന്ന ഹോം കെയർ മക്ക ഇന്ത്യൻ എഫ്.സിയെ നേരിടും.
ഏതു പ്രതിരോധത്തെയും കടന്നു കയറുന്ന സന്തോഷ് ട്രോഫി താരം അഫസൽ മുത്തു, മധ്യപ്രദേശ് ഐ ലീഗ് താരം ഷിബിൽ, മുഹമ്മദ് അസ്‌ലം, തൗഫീഖ്, ഗോൾ കീപ്പർ ശറഫുദ്ധീൻ എന്നിവർ സാബിൻ എഫ്.സിക്ക് വേണ്ടി കളത്തിലിറങ്ങും. സ്‌കോറിങ് സ്പെഷ്യലിസ്റ് മൻസൂറിനൊപ്പം കാണികളുടെ ഇഷ്ട താരമായ മുൻ ഒഡീഷ എഫ്.സിയുടെ മുഹമ്മദ് ഫയാസ്, കീപ്പർ ജുനൈദ്, മൈതാനം നിറഞ്ഞു കളിക്കുന്ന നൗഫൽ, മധ്യനിരയിലെ കരുത്തും ആസിഫ് എന്നിവർ മക്ക ഇന്ത്യൻ എഫ്.സിക്കുവേണ്ടി കളിക്കും.
ബി ഡിവിഷനിൽ സ്വാൻ എഫ്.സി യാസ് ക്ലബിന് ഷീര ജെ.എസ്.സി ഫാൽക്കൺ എഫ്.സി തൂവലാണ് എതിരാളികൾ. സൗദി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ വൈകുന്നേരം ആറിന് മത്സരങ്ങൾ ആരംഭിക്കും. ഫൈനലിനോടനുബന്ധിച്ചു സമാപന ചടങ്ങുകളും പ്രശസ്ത ഗായകരുടെ സംഗീത വിരുന്നും ഉണ്ടായിരിക്കും. ഫൈനൽ മത്സരങ്ങളിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.