സാ​മൂ​ഹി​ക, ജീ​വ​ക​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് ക​ല്യാ​ണ​പു​ര​ക്കു​ള്ള കൊ​ണ്ടോ​ട്ടി സെന്ററി​ന്റെ

ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് മൊ​യ്തീ​ൻ കോ​യ ക​ട​വ​ണ്ടി ന​ൽ​കു​ന്നു

സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെന്റർ സ്വീകരണം നൽകി

ജിദ്ദ: കൊണ്ടോട്ടിയിലെ സാമൂഹിക, ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെൻറർ ജിദ്ദയിൽ സ്വീകരണം നൽകി. ഒരുമ ജനറൽ സെക്രട്ടറി സലിം മധുവായി പരിപാടി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി സെൻറർ ജിദ്ദ പ്രസിഡൻറ് കടവണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.

കബീർ കൊണ്ടോട്ടി, എ.ടി ബാവ തങ്ങൾ, ഗഫൂർ ചുണ്ടക്കാടൻ, ശംസു പള്ളത്തിൽ, കബീർ നീറാട്, പി.സി അബൂബക്കർ, നാണി സലിം, വീരാൻകുട്ടി ആലുങ്ങൽ എന്നിവർ സംസാരിച്ചു. കടവണ്ടി മൊയ്തീൻ കോയ ഉപഹാരം കൈമാറി. റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Siddique Kalyanapura was welcomed by Kondotty Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.