വിമാനത്താവളങ്ങളിൽ ഇനി  ഷൂ ഉൗരണ്ട; നൂതന ഷൂ സ്​കാനർ ഉടൻ

ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ഷൂസ്​ അഴിച്ചുള്ള സുരക്ഷാപരിശോധനക്ക്​ അവസാനമാകുന്നു. അത്യാധുനിക ഷൂ സ്​കാനറുകൾ അധികം വൈകാതെ തന്നെ വിമാനത്താവളങ്ങളിൽ എത്തും.

ഇതോടെ ഷൂ ധരിച്ച്​ തന്നെ പരി​േശാധനകൾ പൂർത്തീകരിക്കാനാകും. റിയാദിൽ നടക്കുന്ന 32ാമത്​ ജനാദിരിയയിൽ ഇതിനുള്ള ഹൈടെക്​ ഷൂ​സ്​കാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്​. അൾട്രവയലറ്റ്​ രശ്​മികളിലാണ്​ സ്​കാനർ പ്രവർത്തിക്കുന്നത്​.

ഷൂസി​​​​െൻറ ഉപരിതലത്തിൽ കൂടിയുള്ള സ്​കാനിങിൽ ഉള്ളിലുള്ളത്​ വ്യക്​തമായി അറിയാനാകും. സാ​േങ്കതികമായ ഒരുക്കങ്ങൾ പൂർത്തിയായാൽ ഉടൻ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവ സ്​ഥാപിക്കും.

Tags:    
News Summary - shoe scanner - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.