ചെങ്കടലിൽ കുടുങ്ങിയ കപ്പൽ യാത്രക്കാരെ രക്ഷപ്പെടുത്തിയപ്പോൾ
Posted On
date_range Updated On
date_range ചെങ്കടലിൽ കപ്പൽ തകരാറിലായി; ഇന്ത്യൻ പൗരനുൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തി
ജിദ്ദ: ചെങ്കടലിൽ കപ്പൽ തകരാറിലായി അപകടത്തിൽപ്പെട്ട ഒരു ഇന്ത്യൻ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയും സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജിദ്ദയ്ക്ക് സമീപമാണ് സംഭവം. അപ്രതീക്ഷിതമായി തകരാറിലായ കപ്പൽ നടുക്കടലിൽപ്പെട്ടതായി അതിർത്തി സേനക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടൻ കടലിൽ തെരച്ചിൽ ആരംഭിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. രക്ഷപ്പെടുത്തി തീരത്തേക്ക് കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകി. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും യാത്രക്ക് മുമ്പ് കപ്പലിെൻറ സുരക്ഷ ഉറപ്പാക്കാനും മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 994 എന്ന നമ്പറിലും അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.