ലോകത്ത് ഏറ്റവും കൂടുതൽ ശിലാകോട്ടകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് സൗദിയുടെ തെക്ക് ജീസാൻ മേഖലയിലെ ദാഇർ ബനീ മാലിക്. ജീസാൻ പട്ടണത്തിൽ നിന്ന് 120 കിലോമീറ്റർ അകലെ മലകളും കുന്നുകളും കൃഷിയിടങ്ങളുമായി പച്ചപിടിച്ച ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട പ്രദേശം. മാനത്തേക്ക് തലയുയർത്തി നിൽക്കുന്ന, വാസ്തുശിൽപ ചാരുതയിൽ മികവാർന്ന രീതിയിൽ പണിതീർത്ത അതിപുരാതനമായ നിരവധി കോട്ടകളും ടവറുകളും ഇവിടെ കാണാം. ഗ്രാമങ്ങളിലും മലമുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടകളും ടവറുകളും സന്ദർശകരെ ആകർഷിക്കുന്നു. പൈതൃകങ്ങളും സംസ്കാരവും തുറന്നു കാട്ടുന്നതാണിവ. ഖിയാർ, ദിറാഅ് അൽഖതം, സാഹിർ ഹസീബ, ഖുദൈഇ, റൈദ, ദാത്തുൽ മിസ്ക്, ശഖീഖ് തുടങ്ങിയ വ്യത്യസ്ത പേരുകളിലായി നിരവധി കോട്ടകൾ പ്രദേശത്തുണ്ട്.
ഒരോ താഴ്വരയിലും ഒരോ മലമുകളിലും കല്ലു കൊണ്ടുണ്ടാക്കിയ കോട്ടകകളും ടവറുകളും നിലനിൽക്കുന്നുവെന്നത് പ്രദേശത്തിെൻറ സവിശേഷതയാണ്. മുൻകാലങ്ങളിൽ ധാരാളമാളുകൾ ഇവിടങ്ങളിൽ താമസിച്ചിരുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പള്ളികളും ആരാധനക്കായുള്ള സ്ഥലങ്ങളും കോട്ടകത്ത് കാണാൻ കഴിയാത്തതിനാൽ ഇസ്ലാമിക കാലത്തിന് ഏത്രയോ മുമ്പ് നിർമിച്ചവയാകുമെന്നാണ് കരുതുന്നത്. സ്ഥലത്തെ കൊത്തുപണികൾ പഠന വിധേയമാക്കിയവർ നൂറ്റാണ്ടുകളുടെ പഴക്കം കോട്ടകൾക്കുണ്ടെന്ന് പറയുന്നു. വ്യത്താകൃതിയിലും നാല് മൂലകളോടും കൂടിയ കോട്ടകൾ പ്രദേശത്തുണ്ട്. ചിലതെല്ലാം പത്ത് നിലകളുടെ ഉയരമുള്ളതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.